ചെയ്യുന്ന ജോലിയില്‍ നിന്നും ഒരു ഇടവേളയെടുത്ത് വിദേശത്ത് പഠിക്കാനായി പോകാന്‍ നിങ്ങള്‍ക്ക് താത്പര്യമുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമുണ്ട്. യു.എസി.ലെ ഹ്യൂബര്‍ട്ട് എച്ച്.ഹംഫ്രി ഫെലോഷിപ്പ് വഴിയാണ് ഇത്തരത്തില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിദേശ പഠനത്തിന് അവസരമൊരുങ്ങുന്നത്.ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പില്‍ ഉള്‍പ്പെടുന്ന ഈ ഫെല്ലോഷിപ്പിനായി രാജ്യത്തെ സര്‍ക്കാര്‍, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 15ാണ് അപേക്ഷിക്കേണ്ട അവസാന ഡേറ്റ്.
വിഷയങ്ങള്‍: അഗ്രികള്‍ചര്‍, റൂറല്‍ ഡവലപ്‌മെന്റ്, കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഇക്കണോമിക് ഡവലപ്‌മെന്റ്, എജ്യുക്കേ
ഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്ലാനിങ് ആന്‍ഡ് പോളിസി, ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ്, ലോ ആന്‍ഡ് ഹ്യുമന്‍ റൈറ്റ്‌സ്, നാച്വറല്‍ റി
സോഴ്‌സസ്, എന്‍വയണ്‍മെന്റല്‍ പോളിസി ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച്, പബ്ലിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് മാനേജ്‌മെന്റ്, പബ്ലി
ക് പോളിസി അനാലിസിസ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സബ്സ്റ്റന്‍സ് അബ്യൂസ് എജ്യുക്കേഷന്‍ ട്രീറ്റ്‌മെന്റ് ആന്‍
ഡ് പ്രിവന്‍ഷന്‍, ടെക്‌നോളജി പോളിസി ആന്‍ഡ് മാനേജ്‌മെന്റ്, അര്‍ബന്‍ ആന്‍ഡ് റീജനല്‍ പ്ലാനിങ്.ഇംഗ്ലീഷ് ഭാഷയിലുളള മികല് പ്രസ്തുത ഫെല്ലോഷിപ്പിന് അപേക്ഷിക്കുന്നതിന് നിര്‍ബന്ധമാണ്. ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന അപേക്ഷകര്‍ക്ക് ലോങ് ടേം ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയ്‌നിങിന് അവസരമുണ്ട്.
യോഗ്യത:
നാലു വര്‍ഷ ഡിഗ്രി / പിജി, മൂന്നു വര്‍ഷ ബിരുദമാണെങ്കില്‍ ഒരു വര്‍ഷത്തെ ഫുള്‍ടൈം പിജി ഡിപ്ലോമ കൂടി വേണം. ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ ജോലി പരിചയം.
അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും:ലിങ്ക് തുറക്കുക
Comments are closed for this post.