2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബൈക്ക് ഓടിക്കുമ്പോള്‍ തോന്നുംപോലെ ബ്രേക്ക് പിടിക്കരുതേ; ബ്രേക്ക് പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം

ബൈക്ക് ഓടിക്കുമ്പോള്‍ തോന്നുംപോലെ ബ്രേക്ക് പിടിക്കരുതേ; ബ്രേക്ക് പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം
how to use bike brake in safely
ബൈക്ക് ഓടിക്കുമ്പോള്‍ തോന്നുംപോലെ ബ്രേക്ക് പിടിക്കരുതേ; ബ്രേക്ക് പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം

വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഏറെ ശ്രദ്ധകൊടുക്കേണ്ടുന്ന വിഷയമാണ് എങ്ങനെ ബ്രേക്ക് അപ്ലെ ചെയ്യുന്നു എന്നത്. വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ഏറെ പ്രാധാന്യം കൊടുക്കേണ്ട കാര്യമാണ് ശരിയായ ബ്രേക്കിങ്ങ്.യാത്രക്കിടയില്‍ വാഹനം നിര്‍ത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ ശരിയായി ബ്രേക്ക് പിടിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.

അതില്‍ തന്നെ ഗിയര്‍ വാഹനമായ ബൈക്കിന്റെ ബ്രേക്കിങ്ങില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വാഹനത്തിന്റെ വേഗത, റോഡിന്റെ അവസ്ഥ, ബ്രേക്ക് പിടിക്കാനുളള കാരണം, വാഹനം ഏത് ഗിയറിലാണുളളത് മുതലായ ഘടകങ്ങള്‍ക്ക് അനുസരിച്ച് ബ്രക്കിങ് രീതിയില്‍ മാറ്റമുണ്ടാകാം.ക്ലച്ചും ബ്രക്കും ഒരുമിച്ച് പിടിക്കേണ്ട അടിയന്തര സാഹചര്യമല്ലെങ്ങില്‍ ക്ലച്ച് പിടിക്കാതെ തന്നെ ബ്രേക്ക് അപ്ലെ ചെയ്യാം.
ബൈക്ക് ഓടിക്കുമ്പോള്‍ ക്ലച്ച് പിടിക്കുമ്പോള്‍ വാഹനം ഫ്രീ ഫ്‌ളോ മോഷനില്‍ എത്തുന്നു. ഇതിലൂടെ വണ്ടി ഓടിക്കുന്ന വ്യക്തിക്ക് വാഹനത്തിലുളള നിയന്ത്രണം ഇല്ലാതാകുന്നു.

എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനം പ്രത്യേകിച്ച് അടിയന്തിരമായി നിര്‍ത്തേണ്ടി വരുമ്പോള്‍ ക്ലച്ച് പിടിച്ചതിന് ശേഷം ബ്രേക്ക് പിടിക്കുന്നതാണ് ഉത്തമം. കാരണം ഇങ്ങനെയുളള സാഹചര്യങ്ങളില്‍ ബൈക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കുമ്പോള്‍ വാഹനം പെട്ടെന്ന് നില്‍ക്കാന്‍ സാധ്യതയില്ല, അത് കൂടാതെ ഈ സാഹചര്യത്തില്‍ ബ്രേക്ക് മാത്രം പിടിക്കുമ്പോള്‍ വണ്ടി ഓടിക്കുന്നയാള്‍ തെറിച്ച് വീഴാനും സാധ്യതയുണ്ട്.

എമര്‍ജന്‍സി ബ്രേക്കിങ്ങിന്റെ സമയത്ത് ക്ലച്ചും ബ്രക്കും ഒരുമിച്ച് അപ്ലെ ചെയ്യാവുന്നതാണ്, എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങള്‍ വാഹനം ഓടിക്കുന്ന സന്ദര്‍ഭങ്ങളില്‍ സൃഷ്ടിക്കാതിരിക്കുകയാണ് എപ്പോഴും നല്ലത്.
ഫ്രണ്ട് ബ്രേക്ക്, റിയര്‍ ബ്രേക്ക്, ക്ലച്ച് എന്നിവയെല്ലാം ഒരുമിച്ച് പിടിച്ചാലാണ് എമര്‍ജന്‍സി ബ്രേക്കിങ് സംഭവിക്കുന്നത്.
ഇതിനൊപ്പം തന്നെ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് വളവുകളില്‍ ബ്രേക്ക് ചെയ്യല്‍. വളവുകളില്‍ യഥാര്‍ത്ഥ്യത്തില്‍ ബ്രേക്ക് പിടിക്കാതെ ഗിയര്‍ ഡൗണ്‍ ചെയ്ത് വാഹനത്തിന്റെ വേഗത കുറക്കലാണ് നല്ലത്. ഇത്തരം അവസരങ്ങളില്‍ ആദ്യം ക്ലച്ച് പിടിച്ച ശേഷം വാഹനത്തിന്റെ ബ്രേക്ക് പിടിക്കുക എന്ന രീതിയാണ് നല്ലത്.

Content Highlights: how to use bike brake in safely

ബൈക്ക് ഓടിക്കുമ്പോള്‍ തോന്നുംപോലെ ബ്രേക്ക് പിടിക്കരുതേ; ബ്രേക്ക് പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.