2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം: നാല് നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വലിയതോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ ക്രിമിനലുകളില്‍ നിന്നും തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍ നിര്‍ദേശിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ ജനങ്ങളും താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഉപദേശിച്ചു.

1. ഫോണിലേക്ക് എസ്.എം.എസ് ആയി വരുന്ന ഒ.ടി.പി ഒരു കാരണവശാലും ആര്‍ക്കും ഷെയര്‍ ചെയ്യാതിരിക്കുക
2. കോളുകളും സന്ദേശങ്ങളും ലഭിച്ചാല്‍ പ്രതികരിക്കും മുന്‍പ് അതിന്റെ ആധികാരികത പൂര്‍ണമായും ഉറപ്പ് വരുത്തുക
3. തട്ടിപ്പുകാരെ കുരുക്കുന്നതിന് സൈബര്‍ സെക്യൂരിറ്റി പ്രിവന്‍ഷന്‍ ടീമിന് പൂര്‍ണ വിവരങ്ങള്‍ നല്‍കി സഹായിക്കുക. ഇതിന് വേണ്ടി 66815757 (മൊബൈല്‍), 2347444 (ലാന്റ്‌ലൈന്‍) എന്നീ നമ്പറുകളിലോ cccc@moi.gov.qa എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
4. തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഈ വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.