ബാത്‌റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങള്‍ക്കകം വീണ്ടും ഇത് തിരിച്ചു വരും. ഇതാ അതിനൊരു പരിഹാര മാര്‍ഗം. .. സോപ്പുപൊടിയുടെ ആവശ്യവുമില്ല.. എങ്ങനെയാണു ചെയ്യന്നതെന്നു നോക്കാം.
ഉപ്പുപൊടി തൂവാം
ഉപ്പു പൊടി വഴു വഴുപ്പുള്ള കപ്പിലും ബക്കറ്റിലും നന്നായി തൂവി കൊടുക്കുക. ശേഷം നിങ്ങളുടെ കൈകൊണ്ടു നന്നായി തേച്ചു കൊടുക്കുക. കൈ എത്താത്ത സ്ഥലങ്ങളില്‍ ബ്രഷ് ഉപയോഗിക്കാം. ശേഷം നല്ല വെള്ളം ഉപയോഗിച്ചു കഴുകി എടുക്കാം.നല്ല റിസള്‍ട്ട് കിട്ടും തീര്‍ച്ച.
ബേക്കിങ് സോഡ
ബേക്കിങ് സോഡ ഉപയോഗിച്ച് കറ പിടിച്ച് മഞ്ഞ നിറത്തിലായ ബക്കറ്റുകള്‍ പോലും വൃത്തിയാക്കിയെടുക്കാം. ഇതോടൊപ്പം ഡിഷ് വാഷും നാരങ്ങ നീരും കൂടി വേണം. ആദ്യം ബക്കറ്റ് വെള്ളമുപയോഗിച്ച് കഴുകിയെടുക്കുക. പിന്നീട് ഡിഷ് വാഷ്, നാരങ്ങ നീര്, ബേക്കിങ് സോഡ മിശ്രിതം ബക്കറ്റില്‍ തേച്ചു പിടിപ്പിച്ച് ബ്രഷോ മറ്റോ ഉപയോഗിച്ച് കഴുകിക്കളയുക.
പുത്തനാക്കാന്‍ വിനാഗിരി
രണ്ടു കപ്പ് വിനാഗിരി വെള്ളം ചേര്‍ത്ത് എടുക്കുക. ഒരു സ്‌പോഞ്ചിന്റെ കഷ്ണമോ മറ്റോ എടുത്ത് ഇതുപയോഗിച്ച് ബക്കറ്റ് ഉരച്ചു കഴുകുക.
ഹൈഡ്രജന്‍ പെറോക്‌സൈഡും പരിഹാരമാണ്
ഹൈഡ്രജന്‍ പെറോക്‌സൈഡും ഒരു നല്ല പരിഹാരമാണ്. മഞ്ഞക്കറ മാത്രമല്ല കടുത്ത കറകളും ഇതുപയോഗിച്ച് കളയാം. ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഇതുപയോഗിച്ച് ബക്കറ്റ് ഉരച്ചു കഴുകുക.
Comments are closed for this post.