2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഓയിലും മുട്ടയും വേണ്ട, ഹെല്‍ത്തി മയോണൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

ഓയിലും മുട്ടയും വേണ്ട, ഹെല്‍ത്തി മയോണൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം


അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം കൈപിടിച്ച് കൂടെ ഇങ്ങ് കേരളത്തിലെത്തിയതാണ് ഈ മയോണൈസ്. ഇന്ന് അല്‍ഫാമാകട്ടെ, ഷവര്‍മ ആകട്ടെ മന്തി ആകട്ടെ എല്ലാത്തിനുമൊപ്പമുണ്ടാകും മയോണൈസ്. കുട്ടികള്‍ക്കാണെങ്കില്‍ ഇപ്പോ ബ്രഡ് കഴിക്കാന്‍ വരെ മയോണൈസ് വേണം.

രുചികരം തന്നെ, എന്നാല്‍ ഇതിലെ ഉള്ളടക്കങ്ങള്‍ പലരുടേയും ജീവനെടുക്കുന്നതായി മാറാറുണ്ട്. സാധാരണയായി മുട്ടയും ഓയിലും ചേര്‍ത്താണ് മയോണൈസ് തയ്യാറാക്കാറുള്ളത്. മുട്ടയുടെ വെള്ളയും നാരങ്ങാനീര്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരച്ച് അതിലേക്ക് ആല്‍പാല്‍പമായി ഓയില്‍ ചേര്‍ത്ത് അരച്ചാണ് സാധാരണയായി മയോണൈസ് ഉണ്ടാക്കാറുള്ളത്.

നല്ല വെള്ള നിറത്തില്‍ കട്ടിയില്‍ ക്രീമിയായി ഇരിക്കുന്ന ഈ മയോണൈസ് പൊതുവില്‍ ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, മന്തി, അതുപോലെ, സാലഡ്, ഷവര്‍മ, ഖുബ്ബൂസ് എന്നിവയുടെ കൂടെയാണ് വിളമ്പുന്നത്.

ഇതില്‍ അമിതമായി കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. മാത്രമല്ല, പച്ചമുട്ടയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇതില്‍ അടങ്ങിയിരിക്കുന്ന സാല്‍മോണെല്ല ബാക്ടീരിയ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്ന് വരാം. ഇത് വായുവില്‍ തുറന്ന് ഇരിക്കും തോറും ഇതിലെ ബാക്ടീരിയയുടെ എണ്ണവും പെരുകികൊണ്ടിരിക്കും. ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഡയേറിയ, പനി, വയറുവേദന എന്നീ അസുഖങ്ങള്‍ വരുന്നതിന് കാരണമാകാം.

ഹെല്‍ത്തിയായി ഉണ്ടാക്കാം മയോണൈസ്

എണ്ണയും മുട്ടയും ചേര്‍ക്കാതെ തന്നെ നമുക്ക് നല്ല ഹെല്‍ത്തി മയോണൈസ് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.

എങ്ങനെയെന്ന് നോക്കാം,

ആവശ്യമായ സാധനങ്ങള്‍: കശുവണ്ടി പരിപ്പ്, നാരങ്ങാനീര്, ഉപ്പ്, പഞ്ചസാര

തയ്യാറാക്കുന്ന വിധം:

മിക്‌സിയുടെ ചെറിയ ജാറില്‍ ചെറുനാരാങ്ങാനീര്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ലപോലെ അടിച്ചെടുക്കുക. ഇതിലേക്ക് കുതിര്‍ത്തുവെച്ച കശുവണ്ടിപരിപ്പ് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ വെള്ളം മിക്‌സ് ചെയ്യാവുന്നതാണ്.

രുചിയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും കുട്ടികള്‍ക്കുള്‍പ്പെടെ ധൈര്യത്തോടെ വിളമ്പാവുന്ന ഹെല്‍ത്തി മയോണൈസ് ആണ് ഇത്.

how-to-make-homemade-mayonnaise-without-egg-and-oil


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.