2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോക്ഡൗണിലെ വാഹന സംരക്ഷണം; മോട്ടോർ വാഹന വകുപ്പിന്‍റെ 13 നിർദേശങ്ങള്‍

കൊവിഡ് വ്യാപനം കാരണം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ശക്തമായിരിക്കുകയാണ്. വാഹനങ്ങള്‍ പുറത്തിറക്കാനാവാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ വാഹനം എങ്ങനെ സംരക്ഷിച്ചുനിര്‍ത്താമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
 
 
 • മൂന്നോ നാലോ ദിവസം കൂടുമ്പോൾ വാഹനം സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം ഇടുന്നത് നന്നായിരിക്കും വാഹനത്തിന്റെ എൻജിൻ പാർട്സുകൾ തുരുമ്പ് പിടിക്കാതിരിക്കാനും, ലൂബ്രിക്കേഷൻ ഓയിലിന്റെയും കൂളന്റിന്റെയും ക്വാളിറ്റി നിലനിർത്താനും ഇതുപകരിക്കും, കൂടാതെ ബാറ്ററി കേടുവരുന്നതും തടയാം. സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റേർ കൊടുക്കുന്നത് ഒഴിവാക്കണം.
 • ഹാൻഡ് ബ്രേക്ക് ജാം ആകാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് വെക്കണം, വാഹനം ഉരുളാതിരിക്കാൻ ഫസ്റ്റ് ഗിയറിൽ ഇട്ടതിന് ശേഷം ഇഷ്ടികയൊ തടിക്കഷ്ണമൊ ടയറിന്റെ താഴെ വയ്ക്കാം.
 • ഇടക്കിടക്ക് വാഹനം പൊസിഷൻ മാറ്റി ഇടുന്നത് ടയർ കേടു വരുന്നത് തടയും. പിന്നീട് വാഹനം ഉപയോഗിക്കുമ്പോൾ ഇത് വൈബ്രേഷനും, അധിക തേയ്മാനത്തിനും കാരണമായേക്കാം. മാറ്റിയിടാൻ സാധിക്കാത്തപ്പോഴോ വളരെ നീണ്ട കാലം ഉപയോഗിക്കാതിരിക്കുകയാണെങ്കിലൊ Jack up ചെയ്ത് വക്കുന്നത് നന്നായിരിക്കും.
 • ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനം വൃത്തിയായി കഴുകി ഉണക്കി സൂക്ഷിക്കുക, പ്രത്യേകിച്ച് ഉൾഭാഗം. മഴക്കാലമായതിനാൽ അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഫംഗസ് വാഹനത്തിന് മുകളിലും സീറ്റുകളിലും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്, Wax based upholstery cleaning spray ഉപയോഗിക്കാം.
 • വെയിലുള്ളപ്പോൾ വാഹനത്തിന്റെ ഡോർ ഗ്ലാസ് ഇടയ്ക്ക് താഴ്ത്തി ഇടുന്നതും നല്ലതാണ്. പോർച്ചിൽ സൂക്ഷിക്കുന്ന വാഹനമാണെങ്കിൽ കാർ കവർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
 • എസിയുടെ റീ സർക്കുലേഷൻ മോഡ് ഓഫ് ചെയ്ത് വെക്കാൻ മറക്കരുത്.
 • ഇടക്കിടെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ബാറ്ററി ടെർമിനലിൽ പെടോളിയം ജെല്ലി പുരട്ടുന്നതും , എലിയുടെയും മറ്റും ശല്യം മൂലം വയറുകൾക്ക് നാശം വരാതിരിക്കാൻ Anti rodent spray സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. കഴിയുമെങ്കിൽ ബാറ്ററി ടെർമിനൽ വയർ അഴിച്ചിടാവുന്നതാണ്.
 • ഉപയോഗിക്കാതിരിക്കുമ്പോൾ വൈപ്പർ ബ്ലേഡ് പൊക്കി വെക്കുന്നത് ശീലമാക്കുക.
 • കഴിയുന്നതും ഫുൾ ടാങ്ക് ഇന്ധനം നിറച്ചിടുന്നത് ടാങ്കിലും ഫ്യൂൽ ലൈനിലും തകരാറുകൾ വരുന്നതിനെ തടയും ടാങ്കിന്റെ മൂടി കാറ്റ് കടക്കാത്ത വിധം ഭദ്രമായി മൂടിയിരിക്കണം. മോട്ടോർ സൈക്കിൾ ആണെങ്കിൽ മേൽ പറഞ്ഞത് കൂടാതെ വാഹനം സെന്റർ സ്റ്റാന്റിൽ സൂക്ഷിക്കണം.
 
വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ
 
 • വാഹനത്തിന്റെ എ സി ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക സ്റ്റാർട്ട് ആക്കിയ ഉടനെ ആക്സിലേറ്റർ പെട്ടെന്ന് അമർത്തരുത് , മൂന്ന് മിനിറ്റിന് ശേഷം ആക്സിലറേറ്റർ പതുക്കെ കൊടുത്ത് എൻജിൻ റൈസ് ചെയ്യുക എസി ഓൺ ചെയ്തതിനുശേഷം ഡോറിന്റെ ഗ്ലാസ്സുകൾ താഴ്ത്തിയിടുക.
 • വാഹനം വേഗത കുറച്ച് മുന്നോട്ട് എടുത്ത് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
 • ടയർ പ്രഷറും, തേയ്മാനവും നിർബന്ധമായും പരിശോധിക്കണം, മഴക്കാലമായതിനാൽ ത്രെഡിന്റെ തേയ്മാനം വലിയ ദുരന്തത്തിന് കാരണമായേക്കാം..
 • ഹെഡ് ലൈറ്റ്, ബേക്ക് ലൈറ്റ് , ഇൻഡിക്കേറ്റർ, ഹോൺ എന്നിവ പരിശോധിക്കണം
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News