2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ? ; വീട്ടിലിരുന്നറിയാം

പാന്‍കാര്‍ഡ് ആധാറുമായി നിര്‍ബന്ധമായും ലിങ്ക് ചെയ്യേണ്ട അവസാന തിയ്യതി 2023 മാര്‍ച്ച് 31 ആണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ അത് പ്രവര്‍ത്തനരഹിതമാകുമെന്നും നമുക്കറിയാം.

ഇതുവരെ 61കോടി പാന്‍ കാര്‍ഡ് ഉപഭോക്താക്കളില്‍ 48കോടി മാത്രമേ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 13 കോടി ആളുകള്‍ ഇനിയും പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല. ഇവര്‍ക്കുള്ള അവസാന മുന്നറിയിപ്പും പുറത്തു വിട്ടിരിക്കുകയാണ് സര്‍ക്കാര്‍.

നിങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തതാണോ അല്ലയോ എന്നറിയാന്‍ എന്തുചെയ്യും. അതിന് കഫേയിലേക്ക് ഓടുകയൊന്നും വേണ്ട ഇന്റെര്‍നെറ്റ് സംവിധാനം ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ ഇത് അറിയാവുന്നതാണ്. ആദായനികുതി ഇ-ഫയലിങ് വെബ്‌സൈറ്റില്‍ http://www.incometax.gov.in ഇതിനുള്ള സംവിധാനമുണ്ട്. ലിങ്ക് ആധാര്‍ സ്റ്റാറ്റസ് ഓപ്ഷനായി ക്ലിക് ചെയ്ത് നിങ്ങള്‍ക്കത് പരിശോധിക്കാം.

നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക, തുടര്‍ന്ന് ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക’ എന്നത് തിരഞ്ഞെടുക്കുക.
നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു സന്ദേശം നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും.

വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് കഫേയിലോ അക്ഷയ കേന്ദ്രത്തിലോ ഒക്കെ ഇത് പരിശോധിക്കാവുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.