2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ടുലക്ഷം കോടി ചെലവ് വരുന്ന കെ.റെയില്‍ പദ്ധതി എങ്ങനെ നടപ്പാക്കും?: സീതാറാം യെച്ചൂരിക്ക് കത്തയച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ. റെയില്‍ പദ്ധതിയില്‍ സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ടുലക്ഷം കോടിയിലധികം ചെലവ് വരുന്ന പദ്ധതിയെ എങ്ങനെ താങ്ങാനാകുമെന്നവര്‍ വ്യക്തമാക്കണം. മുബൈ -അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം, സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയാണെന്നറിയാന്‍ കൗതുകമുണ്ട്.

ഈ പദ്ധതി പാരിസ്ഥിതികമായും സാമൂഹികമായും കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനുപുറമേ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സതീശന്‍ കുറ്റപ്പെടുത്തുന്നു.
ഇടത് പക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്ന് വ്യതിചലിച്ച് തീവ്ര വലതുപക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശന്‍ കത്തില്‍ കുറ്റപ്പെടുത്തി.
സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചെലവ് കൂടാനും സില്‍വര്‍ ലൈന്‍ പദ്ധതി വഴിയൊരുക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.