സ്‌കൂളുകളും, കോളേജുകളും തുറക്കുകയും, അധ്യയന വര്‍ഷം സജീവമാവുകയും ചെയ്തിരിക്കുകയാണ്. വീട്ടില്‍ നിന്നും ദൂരേക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ യാത്രക്ക് കണ്‍സഷന്‍ ലഭിക്കാനുളള അനുമതിക്കായി ഓടിനടക്കുന്ന സമയമാണ്.കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ യാത്രക്ക് കണ്‍സഷന്‍ അനുവദിക്കണമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടിസിയുടെ ബസുകളില്‍ പരമാവധി 25 വയസ് വരെയുളളവര്‍ക്കാണ് യാത്രാ ഇളവ് ലഭിക്കുന്നത്.അതില്‍ തന്നെ ബി.പി.എല്‍ റേഷന്‍ കാര്‍ഡുളള കുടുംബത്തിലെ കുട്ടികള്‍ക്ക് തികച്ചും സൗജന്യമായി കണ്‍സഷന്‍ അനുവദിച്ച് കിട്ടുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ യാത്രയില്‍ ഇളവ് ലഭിക്കുന്നതിനായി 100 രൂപ പ്രൊസസിങ് ഫീസും കാര്‍ഡിന് 10 രൂപയും കെ.എസ്.ആര്‍.ടിസിയുടെ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട്. തുക അടച്ചശേഷം കെ.എസ്.ആര്‍.ടി.സിയുടെ ചീഫ് ഓഫീസ് അപേക്ഷ പരിശോധിക്കുകയും അവിടെ നിന്ന് ലഭിക്കുന്ന കണ്‍ഫര്‍മേഷന്റെ അടിസ്ഥാനത്തില്‍ ബി.പി.എല്‍ വിഭാഗത്തിലുളള കുട്ടികള്‍ക്ക് സൗജന്യമായും, മറ്റുളളവര്‍ക്ക് മിതമായ നിരക്കിലും കണ്‍സഷന്‍ അനുവദിക്കപ്പെടും.
കോളേജ് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍
സ്വകാര്യ, അണ്‍ എയ്ഡഡ്, സ്വാശ്രയ കോളജിലെ ബിപിഎല്‍ പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രഫഷനല്‍ കോളജുകളിലെ ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നല്‍കാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്കും സൗജന്യ യാത്ര ലഭിക്കും.സ്വകാര്യ സ്വാശ്രയ കോളജിലെ എപിഎല്‍ പരിധിയിലുള്ള ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നല്‍കാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് 30% ഇളവില്‍ കാര്‍ഡ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, അണ്‍ എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കണ്‍സഷന്‍ ലഭ്യമല്ല.
ആവശ്യമായ രേഖകള്‍
അപേക്ഷാ ഫോം
ഐ.ഡി കാര്‍ഡ്
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്എ.പി.എല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ ഇന്‍കം ടാക്‌സ്, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നല്‍കുന്നവരല്ല എന്നുള്ള മാതാപിതാക്കളുടെ സത്യവാങ്മൂലവും ഇരുവരുടെയും പാന്‍ കാര്‍ഡിന്റെ പകര്‍പ്പും
രണ്ട് ഫോട്ടോ
കോഴ്‌സിന്റെ വിഭാഗം (എയ്ഡഡ്/ സ്വാശ്രയ) തെളിയിക്കുന്ന രേഖ
Comments are closed for this post.