അമേരിക്കയില്‍ ഒരു തൊഴില്‍ എന്നത് പലരുടെയും സ്വപ്‌നമാണ്. അതിനൊപ്പം അവിടെ സ്ഥിരതാമസത്തിന് അവസരം കൂടി ലഭിച്ചാല്‍ അതില്‍പ്പരം സന്തോഷമില്ലെന്ന തരത്തില്‍ ചിന്തിക്കുന്ന നിരവധിയാളുകള്‍ നമ്മുടെ ചുറ്റുപാടിലുണ്ട്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരുന്നാല്‍ മതിയെന്നതും, ആ രാജ്യത്തെക്കുറിച്ച് വിവിധ വിഷ്വല്‍ മീഡിയയിലൂടെ ലഭിച്ച മിന്നിത്തിളങ്ങുന്ന കാഴ്ചകളും തന്നെയാണ് പ്രധാനമായും ഇന്ത്യ പോലെയുളള മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുളളവരുടെ ഈ അമേരിക്കന്‍ അഭിനിവേശത്തിന് കാരണം.അതിനാല്‍ യു.എസ്.എയിലേക്കുളള തൊഴില്‍ സാധ്യതകളേയും, തൊഴിലവസരങ്ങളേയും മലയാളികള്‍ അടക്കമുളള ഇന്ത്യക്കാര്‍ കാര്യക്ഷമമായി നിരീക്ഷിക്കാറുണ്ട്.
ഇപ്പോള്‍ ഐ.ടി മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ അമേരിക്ക വെച്ച് നീട്ടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ മേഖലകളിലേക്കാണ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ കഴിവുളളവരേ തേടുന്നത്.
ചാറ്റ് ജി.പി.ടി ആവിര്‍ഭവിപ്പിച്ച കമ്പനിയായ ഓപ്പണ്‍ എ.ഐ കമ്പനിയുടെ സി.ഇ.ഒയായ സാം ആള്‍ട്ട്മാന്റെ നേതൃത്വത്തില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വരാനിരിക്കുന്ന തൊഴിലവസരങ്ങളുടെ കുത്തൊഴുക്കിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.ഓപ്പണ്‍ എ.ഐ തൊഴില്‍ ലഭിക്കുന്നതിനായി ഓപ്പണ്‍ എ.ഐയുടെ എ.പി.ഐ ഉപയോഗിച്ച് പ്രൊഡക്റ്റുകള്‍ നിര്‍മിച്ച് നല്‍കുകയാണ് ചെയ്യേണ്ടത്.
പുതിയ ടാലന്റുകളെ കണ്ടെത്താന്‍ വേണ്ടിയാണിത്. എഐയില്‍ മിടുക്കരാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അപേക്ഷിക്കാവുന്നതാണ്. മികച്ച എഐ ഉല്‍പ്പന്നങ്ങള്‍ ഓപ്പണ്‍ എഐയിലേക്ക് അയക്കാവുന്നതാണ്. യോഗ്യതകളേക്കാല്‍ കൂടുതല്‍ പ്രാക്ടിക്കലിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. എഐ എഞ്ചിനീയറിംഗില്‍ മികവുള്ള ആര്‍ക്കും ഈ ജോലിക്ക് അപേക്ഷിക്കാം.ഈ മാര്‍ഗത്തിലൂടെയല്ലാതെ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചും നിങ്ങള്‍ക്ക് തൊഴിലിനായുളള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
മൊത്തം 44 ഒഴിവുകളാണ് ഉള്ളത്. ഇവയെല്ലാം അമേരിക്കയിലാണ്. സാന്‍ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ എന്നിങ്ങനെയുള്ള നഗരങ്ങളിലായിരിക്കും ജോലി. എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെയാണ് ആവശ്യം. പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം ചേര്‍ത്ത് ബയോഡാറ്റ സമര്‍പ്പിക്കുക. യുഎസ്സിന് പുറത്തുള്ളവര്‍ക്ക് ഇമിഗ്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, പിന്തുണ എന്നിവയും കമ്പനി നല്‍കും. ഇതിനൊപ്പം പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ പേജുകളുടെ വിവരങ്ങളും നല്‍കേണ്ടി വരും.പ്രതിവര്‍ഷം 3.35 ലക്ഷം ഡോളര്‍ വരെയാണ് ഈ മേഖലയിലുളളവര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Comments are closed for this post.