മഴക്കാലമായതോടെ റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടാകും. അതിലൂടെ കാറെടുത്ത് പോവുകയല്ലാതെ മറ്റ് വഴിയുണ്ടാവില്ല. കാറിനുള്ളില്‍ വെള്ളം കയറി നാശമാകുമോ എന്ന പേടി എല്ലാവര്‍ക്കുമുണ്ടാകും. ഇത്തരത്തില്‍ വെള്ളം കയറിയാലുണ്ടാകുന്ന പൊല്ലാപ്പും ചെറുതല്ല.
സണ്‍റൂഫിലെ ചോര്‍ച്ച വഴിയോ തുറന്നിട്ട വിന്‍ഡോ വഴിയോ വെള്ളം കയറിയാല്‍ എത്രമാത്രം വെള്ളമുണ്ടെന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഏതാണ്ടെല്ലാ കാറിലും വെള്ളം പുറത്തേക്കു കളയാനുള്ള ഡ്രെയിന്‍ പ്ലഗുകളുണ്ട്. ഇതു തുറന്നാല്‍ത്തന്നെ കാറിനകത്തെ വെള്ളം പുറത്തേക്ക് ഒഴുകും. എങ്കിലും ചില കാറുകളിലെങ്കിലും ഡ്രെയിന്‍ പ്ലഗുകള്‍ കണ്ടു പിടിക്കുക അല്‍പം പ്രയാസമാണ്.
മഴക്കാലത്ത് കാറില്‍ അത്യാവശ്യം വേണ്ട ഒന്നാണ് മൈക്രോഫൈബര്‍ ക്ലോത്ത്. വേഗത്തില്‍ വെള്ളം വലിച്ചെടുക്കുന്ന ഇത്തരം തുണികള്‍ സീറ്റിലും ഡാഷ് ബോര്‍ഡിലുമെല്ലാമുള്ള വെള്ളം തുടയ്ക്കാനും അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ കാര്‍പെറ്റിലുള്ള വെള്ളം തുടച്ചെടുക്കാനും സഹായിക്കും.
വെള്ളം വലിച്ചെടുക്കുന്ന തുണി പോലെതന്നെ ഉപകാരപ്രദമാണ് പോര്‍ട്ടബിള്‍ ഫാനും. ഇത്തരം കൊണ്ടു നടക്കാവുന്ന ചെറുഫാനുകള്‍ കാറിനുള്ളില്‍ വായുസമ്പര്‍ക്കം ഉണ്ടാക്കാനും നനഞ്ഞ ഭാഗങ്ങള്‍ വേഗത്തില്‍ ഉണക്കാനും സഹായിക്കും.
Comments are closed for this post.