2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുബായില്‍ എങ്ങനെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാം

ദുബായില്‍ എങ്ങനെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാം

ഷോപ്പിങ് നടത്താനായി മാത്രം ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഓരോ വര്‍ഷവും ദുബായില്‍ എത്തുന്നത്. പ്രത്യകിച്ച് സ്വര്‍ണവും വജ്രവും വാങ്ങാനായി. വൈവിധ്യത്തിനും ഗുണനിലവാരത്തിനും പേരുകേട്ടതാണ് എമിറേറ്റ്‌സിന്റെ സ്വര്‍ണ്ണ സൂക്കുകള്‍. വിവാഹ, ഉത്സവ സീസണുകളില്‍ ഇവിടെ സ്വര്‍ണ വില്‍പന ഗണ്യമായി വര്‍ധിക്കുന്നു. 22K, 21K, 18K മൂന്ന് കാറ്റഗറികളിലായാണ് ലോകപ്രശസ്തമായ ദുബായ് ഗോള്‍ഡ് സൂക്കിലെ സ്വര്‍ണ വില്‍പന. സ്വര്‍ണ്ണക്കട്ടികള്‍ 24K പരിശുദ്ധിയിലാണ് വില്‍ക്കുന്നത്.
സ്വര്‍ണ്ണ വിലയ്ക്ക് പുറമേ, ജ്വല്ലറികള്‍ ഉപഭോക്താക്കള്‍ക്ക് മേക്കിംഗ് ചാര്‍ജ്ജ് ഈടാക്കുന്നു, ഇത് സാധാരണയായി ചെറിയ ആഭരണങ്ങള്‍ക്കാണ് നിശ്ചയിക്കുന്നത്. അതേസമയം വലിയ ആഭരണങ്ങള്‍ക്കുള്ള നിരക്ക് ഗ്രാമിന് അടിസ്ഥാനമാക്കിയുള്ളതും നാല് ശതമാനം മുതല്‍ ആരംഭിക്കുന്നതുമാണ്.

പല ജ്വല്ലറികളും പതിവായി സീറോ ഡിഡക്ഷനില്‍ പഴയ സ്വര്‍ണ്ണം കൈമാറല്‍, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ക്യാഷ്ബാക്ക് ബാങ്ക് ഓഫറുകള്‍ തുടങ്ങിയ ക്യാംപെയിനുകള്‍ നടത്താറുണ്ട്. കൂടാതെ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതികളിലൂടെ ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ സ്വര്‍ണ്ണ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍, ജിസിസിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് ഏകദേശം 12-15 ശതമാനം ലാഭം ഉറപ്പുനല്‍കുന്നു.

കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാനുള്ള ചില ടിപ്‌സ്
മേക്കിങ് ചാര്‍ജില്‍ വിലപേശുക
സ്വര്‍ണവില താഴാനായി കാത്തിരിക്കുക
ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതിന് റീട്ടെയിലര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന സ്‌കീമുകള്‍ തിരഞ്ഞെടുക്കുക
ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും പരിശോധിക്കുക
പഴയ സ്വര്‍ണം കൈമാറുന്നതില്‍ സീറോ ഡിഡക്ഷന്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക
സര്‍ട്ടിഫിക്കേഷന്‍, വാറന്റി, വില്‍പ്പനാനന്തര സേവനം എന്നിവ ഉറപ്പാക്കുക

ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇവിടെ ഉപഭോക്താക്കള്‍ ആസ്വദിക്കുന്നത്. പൂജ്യം ഇറക്കുമതി തീരുവയും വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ടും നല്‍കിയതാണ് ഇതിന് കാരണം. ഇതിന് യു.എ.ഇയോട് നന്ദി പറയാം. ഇതുകൊണ്ടു തന്നെ ഏത് സമയത്തും ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് പ്രയോജനകരമാണ്. ദുബായിലെ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറയുന്നു. കുറഞ്ഞ വിലയുള്ളപ്പോള്‍ സ്വര്‍ണ വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.