എഐ ക്യാമറയുടെ കടന്ന് വരവോട് കൂടി പൊതുജനങ്ങള്‍ ഭയപ്പാടോടെ ഉപയോഗിക്കുന്ന ഒരു പദമാണ് ഇ-ചലാന്‍ എന്നത്.ഇപ്പോള്‍ ഇത്തരത്തില്‍ സര്‍ക്കാരിന്റെ പേരില്‍ അയക്കുന്ന വ്യാജ ഇ-ചലാനുമായി രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പുകാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ട്രാഫിക്ക് നിയമലംഘനങ്ങളുടെ പേരിലാണ് തട്ടിപ്പുകാര്‍ കൂടുതലായും വ്യാജ ചലാനുകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളുടെ കൂടെ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണിലെ പല പ്രധാനപ്പെട്ട സന്ദേശങ്ങളും വ്യാജന്‍മാരുടെ കൈകളിലേക്കാവും എത്തുക.
അതിനാല്‍ തന്നെ വ്യാജ ചലാനും യഥാര്‍ത്ഥ ചലാനും തിരിച്ചറിയാനുളള വഴികള്‍ മനസിലാക്കി വെച്ചിരിക്കണം.യഥാര്‍ത്ഥ ഇചലാനും വ്യാജനും തമ്മിലുള്ള മാറ്റം കണ്ടെത്താന്‍ എളുപ്പമാണ്. യഥാര്‍ത്ഥ ചലാനില്‍ വാഹനം ഏതെന്നും അതിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സംബന്ധിച്ചും നിയമ ലംഘനം സംബന്ധിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ഉണ്ടാകും. എന്നാല്‍ വ്യാജ ഇചലാനില്‍ ചലാന്‍ നമ്പറും പേയ്‌മെന്റ് ലിങ്കും മാത്രമായിരിക്കും ഉണ്ടാകുക.
കൂടാതെ എപ്പോഴെങ്കിലും ചലാന്‍ ലഭിക്കുകയാണെങ്കില്‍ പരിവാഹന്‍ വെബ്‌സൈറ്റിലേക്ക് പോയി ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുക. യഥാര്‍ത്ഥ ചലാന്‍ ആണെങ്കില്‍ അത് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചലാന്‍ വിശദാംശങ്ങള്‍ ഇല്ലെങ്കില്‍ അത് വ്യാജമാണെന്ന് മനസ്സിലാക്കാം. നിങ്ങള്‍ക്ക് ലഭിച്ച ചലാനില്‍ വന്ന പേയ്‌മെന്റ് ലിങ്ക് പരിശോധിക്കുകയാണ് മറ്റൊരു മാര്‍ഗം.
ഇതിന് പുറമെ പെയ്‌മെന്റ് അടക്കാന്‍ കാണിച്ച് വരുന്ന ലിങ്കിന്റെ ഡൊമൈയ്ന്‍ gov.inല്‍ അവസാനിക്കുന്നില്ലെങ്കിലും അത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് ഉറപ്പിക്കാന്‍ സാധിക്കും.
Content Highlights:how to avoid fake e challan cases
Comments are closed for this post.