2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയുടെ നിയോം പദ്ധതിയിൽ നിരവധി ഒഴിവുകൾ; ശമ്പളത്തോടൊപ്പം മികച്ച ആനുകൂല്യങ്ങളുമുള്ള ജോലിക്കായി എങ്ങിനെ അപേക്ഷിക്കാം?

റിയാദ്: സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സൽമാൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച അവരുടെ സ്വപ്ന പദ്ധതിയാണ് നിയോം പ്രോജക്ട്. ലോകം ഇന്നുവരെ കാണാത്ത അത്ഭുതങ്ങളുടെ നഗരം സഊദിയുടെ മണ്ണിൽ ഒരുങ്ങുമ്പോൾ ലോകം ഈ അത്ഭുതത്തിന്റെ മിഴി തുറക്കാനായി കാത്തിരിക്കുകയാണ്. അതിവേഗം പുരോഗമിക്കുന്ന പദ്ധതിയിൽ നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് തൊഴിലെടുക്കുന്നത്.

ഗൾഫ് ബിസിനസ് റിപ്പോർട്ട് പ്രകാരം, പദ്ധതിയുടെ ഔദ്യോഗിക പ്രവർത്തന ഉദ്‌ഘാടനത്തിന് മുൻപായി നിരവധി പ്രൊഫഷണലുകളെ നിയോം ജോലിയിൽ നിയമിക്കുന്നുണ്ട്. ഫുഡ്, സംഭരണം, സ്ട്രാറ്റജി ഓഫീസ്, സയന്‍സ് ആന്‍ഡ് ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരമെന്ന് റിപ്പോർട്ട് പറയുന്നു.

സ്വദേശിവത്കരണം നിലവിലുള്ള സഊദി അറേബ്യയിൽ നിയോമിലെ പലജോലികളും സ്വദേശികൾക്ക് മാത്രമായി ഉള്ളതാണ്. എന്നാൽ ഇന്ത്യക്കാർക്കും മലയാളികൾക്കുമെല്ലാം ഉപയോഗപ്പെടുത്താവുന്ന വിവിധ തൊഴിൽ അവസരങ്ങളും നിയോം ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഈ അവസരം കൃത്യമായി കേരളീയർക്ക് ഉൾപ്പെടെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഓരോ ജോലിക്കും വേണ്ട യോഗ്യതകൾ വ്യത്യസ്തമാണെങ്കിലും കുറഞ്ഞ യോഗ്യതയായി ബിരുദം മിക്ക ജോലികൾക്കും ആവശ്യമാണ്. ചില ജോലികളിൽ ബിരുദാനന്തര ബിരുദവും ആവശ്യമാണ്. എന്നാൽ എല്ലാ ജോലികൾക്കും പൊതുവായി മികച്ച ആശയവിനിമയ ശേഷി നിർബന്ധമാണ്. മുൻ തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ടാവും.

നിയോമിലെ ജോലിക്കായി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിന് പിന്നിൽ കാരണങ്ങൾ നിരവധിയുണ്ട്. മികച്ച ശമ്പളത്തോടൊപ്പം തന്നെ ഓരോ വർഷവും കൃത്യമായ ലീവും വിമാന ടിക്കറ്റും ലഭിക്കും. ഇതിനെല്ലാം പുറമെ ബോണസ്, മെഡിക്കൽ, സ്കൂൾ അലവൻസ്, താമസം, ഭക്ഷണം, വിനോദം, സേവിംഗ് സ്കീം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ചുരുക്കത്തിൽ നിയോമിൽ ജോലി ലഭിച്ചാൽ ജീവിതം കെങ്കേമമാക്കാം.

നിയോം വെബ്‌സൈറ്റിന്റെ ഔദ്യോഗിക കരിയർ പേജ് വഴിയാണ് ജോലിക്കായി അപേക്ഷിക്കേണ്ടത്. ഇതിൽ നൽകിയിട്ടുള്ള നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ ക്ലിക്ക് ചെയ്‌ത്‌ വേണം അപേക്ഷ സമർപ്പിക്കാൻ. ആവശ്യപ്പെട്ടിട്ടുള്ളത് പ്രകാരം കവർ ലെറ്റർ, ബയോ ഡാറ്റ, ആവശ്യമായ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവയെല്ലാം ഇവിടെ ചേർക്കണം. ശേഷം അപ്ലൈ ചെയ്യണം.

ശ്രദ്ധിക്കേണ്ട പ്രധാനകാര്യം: കവർ ലെറ്റർ, ബയോ ഡാറ്റ, രേഖകൾ എന്നിവ മുൻകൂട്ടി തയ്യാറാക്കിവെച്ച് വേണം അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങാൻ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.