2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പോക്കറ്റിലൊതുങ്ങുന്ന പി.വി.സി കാര്‍ഡിന്റെ രൂപത്തില്‍ ആധാര്‍: എങ്ങനെ അപേക്ഷിക്കാം

 

വിവിധ ആവശ്യങ്ങള്‍ക്കായി സുപ്രധാനമായ കാര്‍ഡാണ് ആധാര്‍. സര്‍ക്കാര്‍ പദ്ധതികള്‍ മുതല്‍ സിം എടുക്കാന്‍ വരെ ആധാര്‍ ആവശ്യമാണ്. എന്നാല്‍ നിലവിലുള്ള ആധാര്‍ കാര്‍ഡാവട്ടേ, നശിച്ചുപോകാന്‍ സാധ്യതയേറയുള്ളതാണ്. ഇതിനൊരു പരിഹാരവുമായി യു.ഐ.ഡി.എ.ഐ തന്നെ പോളിവിനയല്‍ ക്ലോറൈഡ് (പി.വി.സി) കാര്‍ഡ് അനുവദിച്ചിരിക്കുകയാണ്.

എ.ടി.എം കാര്‍ഡ് പോലെ വാലറ്റില്‍ ഒതുങ്ങുന്നതും നശിക്കാത്തതുമായ രൂപമാറ്റമാണ് ആധാര്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ സുരക്ഷാ ഫീച്ചറുകളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോളോഗ്രാം, ഗോസ്റ്റ് ഇമേജ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കാര്‍ഡ് സൗജന്യമായി ലഭിക്കില്ല. അപേക്ഷിക്കുന്നതോടൊപ്പം 50 രൂപ നല്‍കണം.

എങ്ങനെ അപേക്ഷിക്കാം

  1. യു.ഐ.എ.ഡി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക.
  2. ഇതില്‍ 12 അക്ക ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ 16 അക്ക വെര്‍ച്വല്‍ ഐ.ഡി നമ്പര്‍ അല്ലെങ്കില്‍ 28 അക്ക ഇ.ഐ.ഡി നല്‍കുക.
  3. തുടര്‍ന്ന് സ്‌ക്രീനില്‍ കാണുന്ന സെക്യൂരിറ്റി കോഡ് അടിക്കുക
  4. Send OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  5. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒ.ടി.പി ലഭ്യമാവും.
  6. ഒ.ടി.പി അടിച്ച് സബ്മിറ്റ് കൊടുക്കുക.
  7. സബ്മിറ്റ് ചെയ്തശേഷം നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്ന പി.വി.സി കാര്‍ഡിന്റെ പ്രിവ്യു കാണിക്കും.
  8. തുടര്‍ന്ന് പേയ്‌മെന്റ് ഒപ്ഷന്‍ തെരഞ്ഞെടുക്കണം. 50 രൂപ അടയ്ക്കുക.
  9. പേയ്‌മെന്റ് അടച്ചയുടനെ നിങ്ങളുടെ ആധാര്‍ പി.വി.സി കാര്‍ഡ് ഓര്‍ഡര്‍ ആവും. പിന്നീട് പോസ്റ്റിലൂടെ കാര്‍ഡെത്തും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News