2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പല്ല് തേയ്ക്കാന്‍ എത്ര പേസ്റ്റ് എടുക്കണം? അമിതമായാല്‍ കാത്തിരിക്കുന്നത് ഈ പ്രശ്‌നങ്ങള്‍

പല്ലു തേക്കാനായി നമ്മളില്‍ പലരും പല അളവിലായിരിക്കും പേസ്റ്റ് എടുക്കുക. ചിലര്‍ ബ്രഷ് നിറഞ്ഞിരിക്കുന്ന തരത്തില്‍ പേസ്റ്റ് എടുക്കുമ്പോള്‍ മറ്റ് ചിലര്‍ ഒരു പൊട്ട് പോലെയാകും പേസ്റ്റ് എടുക്കുക. അതുപോലെ തന്നെ ദിവസവും പല്ല് തേക്കുന്ന അളവിലും പലരും വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്. ഭൂരിഭാഗം പേരും രാവിലെ മാത്രം ബ്രഷ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ രണ്ടോ അതിലധികമോ നേരം ബ്രഷ് ചെയ്യാറുണ്ട്.പേയ്സ്റ്റ് ഉപയോഗിച്ച് എന്നും പല്ല് തേയ്ച്ചാല്‍ പല്ലുകള്‍ക്ക് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് നമ്മളുടെ പല്ലുകളില്‍ നിന്നും പ്ലാക്ക് ഇല്ലാതാക്കാന്‍ ടൂത്ത്‌പേയ്സ്റ്റഅ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, പല്ലുകളില്‍ കേട് വരാതിരിക്കാനും പല്ലുകളില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

ഇത് നമ്മളുടെ പല്ലുകളുടെ ബലം മെച്ചപ്പെടുത്താനും അതുപോലെ തന്നെ ഇനാമല്‍ ബലപ്പെടുത്താനും പേയ്സ്റ്റ് ഉപയോഗിക്കുന്നത് സഹായിക്കുന്നുണ്ട്. പല്ലുകളില്‍ നിന്നും പ്ലാക്ക് നീക്കം ചെയ്യാനും പ്ലാക്ക് വരാതിരിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, വായയിലെ നാറ്റം ഇല്ലാതാക്കാനും അതുപോലെ തന്നെ പല്ലിലെ കറ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്.

എന്നാല്‍ അമിതമായ തോതില്‍ പേസ്റ്റ് ഉപയോഗിച്ചാല്‍ പല്ലിന് പല പ്രശ്‌നങ്ങളും ഉണ്ടാകും എന്നാണ് ശാസ്ത്രം പറയുന്നത്.
അമിതമായി ടൂത്ത് പേയ്സ്റ്റ് എടുക്കുമ്പോള്‍ അത് പല്ലുകളില്‍ തേയ്മാനം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, പല്ലുകളുടെ ഷേയ്പ്പ് നഷ്ടപ്പെടാന്‍ ഇത് കാരണമാണ്. അതുപോലെ തന്നെ, പേയ്സ്റ്റ് അമിതമായാല്‍ ചിലപ്പോള്‍ അത് വയറ്റിലേയ്ക്ക് പോകാനും സാധ്യത കൂടുതലാണ്. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്നതിനും കാരണമാകുന്നു.

   

അതിനാല്‍ തന്നെ ബ്രഷ് ചെയ്യുമ്പോള്‍ ഒരു കടലയുടെ വലിപ്പത്തില്‍ മാത്രം പേസ്റ്റ് എടുത്താല്‍ മതിയാകും. കൂടാതെ പേസ്റ്റ് എടുക്കുമ്പോള്‍ ബ്രഷിന് മുകളില്‍ എടുക്കാതെ നടുഭാഗത്ത് എടുക്കുന്നതാകും നല്ലത്.

Content Highlights:How Much Toothpaste Should You Use


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.