2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡി.എം.കെ കുടുംബ പാര്‍ട്ടിയെന്ന് അമിത് ഷാ; എത്ര മത്സരം കളിച്ചിട്ടാണ് ജയ്ഷാ ബി.സി.സി.ഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിന്‍

ഡി.എം.കെ കുടുംബ പാര്‍ട്ടിയെന്ന് അമിത് ഷാ; എത്ര മത്സരം കളിച്ചിട്ടാണ് ജയ്ഷാ ബി.സി.സി.ഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഡി.എം.കെ കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്‌നാട് കായികവകുപ്പുമന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. അമിത് ഷായുടെ മകന്‍ ജയ്ഷാ എങ്ങനെയാണ് ബി.സി.സി.ഐ സെക്രട്ടറിയായതെന്ന് ഉദയനിധി ചോദിച്ചു. ജയ്ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചെന്ന് ചോദിച്ച ഉദയനിധി, അദ്ദേഹം എത്ര റണ്‍സ് നേടിയെന്നും പരിഹസിച്ചു.

‘ നമ്മുടെ പാര്‍ട്ടിലെ നേതാക്കള്‍ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിക്ക് അമിത് ഷായോട് ചോദിക്കാനുള്ളത്, നിങ്ങളുടെ മകന്‍ എങ്ങനെയാണ് ബി.സി.സി.ഐ സെക്രട്ടറിയായത് എന്നാണ്. അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു. എത്ര റണ്‍സ് നേടി’- ഉദയനിധി ചോദിച്ചു.

വെള്ളിയാഴ്ച രാമേശ്വരത്ത് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തപ്പോഴാണ് അമിത് ഷാ രാജവംശ രാഷ്ട്രീയത്തെ കുറിച്ച് പരാമര്‍ശിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെയെ രാജവംശ പാര്‍ട്ടിയെന്നും ഷാ ആരോപിച്ചിരുന്നു.

ചെന്നൈയില്‍ ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷായ്ക്ക് ഉദയനിധി മറുപടിനല്‍കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍ എം.എല്‍.എ ആയതെന്നും അതിന് പിന്നാലെയാണ് മന്ത്രിസ്ഥാനം ലഭിച്ചതെന്നും ഉദയനിധി പറഞ്ഞു.

How many runs has your son scored?’ Tamil Nadu minister’s dig at Amit Shah


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.