2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ക്വാറന്റൈന്‍ എത്ര ദിവസം? ഐസലേഷന്‍ എങ്ങനെ?- പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

 

കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ ക്വാറന്റീന്‍- ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍

  • കൊവിഡ് പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികില്‍സ തേടണം.
  • ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം.
  • ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ 14 ദിവസം റൂം ക്വാറന്റീനില്‍ പോകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. രോഗലക്ഷങ്ങളില്ലെങ്കില്‍ 8-ാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും 7 ദിവസത്തെ ക്വാറന്റീന്‍ അഭികാമ്യം.
  • ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ പരമാവധി ഒഴിവാക്കണം. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. ഭവനസന്ദര്‍ശനം, കല്യാണത്തില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.
  • രോഗലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.
  • കേരളത്തിലേക്കു വിദേശത്തുനിന്നും വരുന്ന ആളുകള്‍ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുക. നെഗറ്റീവായതിനുശേഷവും 7 ദിവസം വീട്ടില്‍ കഴിയുന്നത് അഭികാമ്യം.
  • ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ ഇ ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. കൊവിഡ് വാക്‌സീന്‍ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവര്‍ റൂം ഐസൊലേഷനില്‍ തുടരണം. പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. നെഗറ്റീവായവര്‍ ശാരീരിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസൊലേഷനില്‍ കഴിയണം.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.