കൊല്ലം: ചവറ പന്മനയ്ക്ക് അടുത്ത് വഞ്ചിവീടിന് തീപിടിച്ചു. പന്മന കൊട്ടാരത്തിന്‍കടവില്‍ കൊല്ലം – ആലപ്പുഴ ദേശീയ ജലപാതയില്‍ വൈകുന്നേരം അഞ്ചുമണിയോടെയാണ് വഞ്ചിവീടിന് തീപിടിച്ചത്. ജര്‍മന്‍ സ്വദേശികളായ മൂന്നുപേര്‍ ആലപ്പുഴയില്‍നിന്ന് വര്‍ക്കലയ്ക്കുള്ള യാത്രയില്‍ കൊല്ലത്ത് ഇറങ്ങാനിരിക്കുന്നതിനിടെയാണ് സംഭവം.
ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ ആളിക്കത്തുന്നതിനു മുന്‍പ് ഹൗസ് ബോട്ടിലില്‍ നിന്ന് രക്ഷപ്പെടുത്തി. റിച്ചാര്‍ഡ്, ആന്‍ഡ്രിയാസ്, വാലെന്റെ എന്നിവരാണ് വഞ്ചിവീട്ടില്‍ ഉണ്ടായിരുന്ന വിദേശികള്‍. ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
Comments are closed for this post.