2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ വഴി അയച്ചു; ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

upi transaction limit

ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ വഴി അയച്ചു; ഹോട്ടല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

താമരശേരി: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചയാള്‍ 263 രൂപ യു.പി.ഐ ആയി ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. താമരശരി ചുങ്കം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ തട്ടുകട ഉടമ സാജിറിന്റെ അക്കൗണ്ട് ആണ് മരവിപ്പിച്ചത്. പണം അയച്ച ജയ്പൂര്‍ സ്വദേശി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് വ്യക്തമായതോടെയാണ് ബാങ്ക് സാജിറിന്റെ അക്കൗണ്ട് മരവിപ്പിച്ചത്.

ജയ്പൂര്‍ ജവഹര്‍ സര്‍ക്കിള്‍ പൊലിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഇടപാട് നടത്തുന്ന ആക്‌സിസ് ബാങ്കിന്റെ വിശദീകരണം. കടയിലെ ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പണമാണ് അക്കൗണ്ടിലുള്ളതെന്നും അതാണ് തടഞ്ഞുവെച്ചതെന്നും കടയുടമ സാജിര്‍ പറഞ്ഞു.

13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പൊലിസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.