കോഴിക്കോട്: തിരൂര്‍ സ്വദേശി ഹോട്ടല്‍ ഉടമ സിദ്ദീഖിനെ കൊലപ്പെടുത്തി കഷ്ണങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വഭാവദൂഷ്യം കാരണം ഇദ്ദേഹത്തിന്റെ ഹോട്ടലില്‍നിന്ന് പുറത്താക്കിയ യുവാവ്. മൂന്നാഴ്ച മുമ്പ് ഹോട്ടലില്‍ ജോലിക്കെത്തിയ വല്ലപ്പുഴ സ്വദേശി ഷിബിലി (22)യാണ് പെണ്‍സുഹൃത്ത് ഫര്‍ഹാന(18)യുടെ സഹായത്തോടെ ക്രൂരകൃത്യം ചെയ്തത്.
രണ്ടാഴ്ച മാത്രമാണ് പ്രതി സ്ഥാപനത്തില്‍ ജോലിചെയ്തത്. മറ്റുജീവനക്കാര്‍ ഇയാളുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈമാസം 18ന് പിരിച്ചുവിടുകയായിരുന്നു. അന്നുതന്നെയാണ് സിദ്ധീഖിനെ കാണാതായത്. ഈ ദിവസം എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദീഖും പ്രതികളും രണ്ടുറൂമുകള്‍ എടുത്തിരുന്നു. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കേസന്വേഷിക്കുന്ന മലപ്പുറം പൊലിസ് സംശയിക്കുന്നത്. ഇതിനുപിന്നാലെ സിദ്ദീഖിന്റെ അക്കൗണ്ടില്‍നിന്ന് എ.ടി.എം ഉപയോഗിച്ചും ഗൂഗ്ള്‍ പേ വഴിയും രണ്ട് ലക്ഷത്തോളം രൂപ പ്രതികള്‍ പിന്‍വലിച്ചിരുന്നു.
സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകന്‍ പരാതി നല്‍കിയിരുന്നു. സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടില്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി കണ്ടെത്തി. പൊലിസിന്റെ അന്വേഷണത്തില്‍ സിദ്ധിഖ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് പിടിയിലാകുന്നത്.
വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു; പ്രതികള്‍ പിടിയില്‍
സിദ്ധീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലാണ് ഷിബിലി ജോലി ചെയ്തിരുന്നത്. മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. ഇവിടെനിന്ന് പൊലിസ് രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തിയിട്ടുണ്ട്.
hotel-owner-murder-the-accused-was-an-employee-who-was-fired-due-to-bad-character
Comments are closed for this post.