2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയക്കായി 36 മണിക്കൂര്‍ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടി വന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. അസം സ്വദേശികളുടെ മകള്‍ക്കാണ് അപകടം സംഭവിച്ചത്. പിറ്റേന്ന് അനസ്തീഷ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സര്‍ജന്‍ എത്തിയില്ല. പകരം ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയാറായതുമില്ലെന്നാണ് പരാതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.