റിയാദ്: സഊദിക്കെതിരെ യമനിലെ ഇറാൻ അനുകൂല ഹൂതികളുടെ ആക്രമണം തുടരുന്നു. മണിക്കൂറുകൾ ഇടവിട്ട് തുടർച്ചയായി സഊദിക്കെതിരെ ആക്രമണങ്ങൾ നടക്കുകയാണ്. എങ്കിലും സഊദി വ്യോമ പ്രതിരോധ സേനയുടെ സമർത്ഥമായ ഇടപെടലിനെ തുടർന്ന് ഹൂതികളുടെ ലക്ഷ്യം തകർക്കുന്നതിനാൽ വൻ അപകടമാണ് ഒഴിവാകുന്നത്.
ഞായറാഴ്ച രാവിലെ മാത്രം പത്ത് ആയുധ ഡ്രോണുകൾ ആണ് സഊദിക്കെതിരെ എത്തിയത്. അഞ്ച് മണിക്കൂറിനിടെയാണ് ഇത്രയും ആയുധ ഡ്രോണുകൾ യമനില്‍ നിന്ന് പറന്നെത്തിയത്. ഞായറാഴ്ച രാവിലെ അഞ്ച് ഡ്രോണുകള്‍ തകര്‍ത്ത് അഞ്ച് മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പാണ് വീണ്ടും അഞ്ച് ഡ്രോണുകള്‍ അയച്ചതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
സിവിലിയന്‍ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൃത്യമായ നിരീക്ഷണത്തിലൂടെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ തകര്‍ക്കുന്നുണ്ടെന്നും സഖ്യസേന വക്താവ് പറഞ്ഞു.
Comments are closed for this post.