2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഊരിമാറ്റാവുന്ന ബാറ്ററിയുമായി ഹോണ്ട ഇലക്ട്രിക്ക് സ്‌കൂട്ടര്‍; മികച്ച ഫീച്ചറുകളും

റിമൂവബിള്‍ ബാറ്ററിയുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ഹോണ്ട എത്തുകയാണ്. ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ എസ്.സി.ഇ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ഇ കണ്‍സെപ്റ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എടുത്ത് മാറ്റാവുന്ന ബാറ്ററിയുമായി എത്തുന്ന ഈ-സ്‌കൂട്ടറിന് രണ്ട് ബാറ്ററികളാണുള്ളത്.സിംഗിള്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വാഹനത്തോടു ചേര്‍ന്നിരിക്കുന്ന ഫൂട്ട് പെഗ് എന്നിവ എസ്.സി.ഇയുടെ സവിശേഷതകളാണ്.

വാഹനത്തിന് ഒറ്റച്ചാര്‍ജില്‍ നൂറ് കിലോമീറ്ററോളം റേഞ്ച് കിട്ടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ പരമാവധി എഴുപത് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടര്‍ എപ്പോഴാണ് മാര്‍ക്കറ്റിലേക്ക് എത്തുകയെന്നത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. എന്നാലും അടുത്ത വര്‍ഷത്തോടെ എസ്.സി.ഇ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights:honda unveils new electric scooter concept in japan


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.