2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹോണ്ട ടു വീലര്‍ ഡീലര്‍ഷിപ്പ് നെറ്റ് വര്‍ക്ക് ശക്തമാക്കുന്നു

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 900മത് ഹോണ്ട അംഗീകൃത എക്‌സ്‌ക്‌ളൂസീവ് ഡീലര്‍ഷിപ്പ് (ഹെഡ്‌സ്) ഉദ്ഘാടനം ചെയ്തു.

ഇതോടെ കമ്പനിയുടെ രാജ്യത്തെ ഹോണ്ട ടച്ച് പോയിന്റുകളുടെ എണ്ണം 4800 ആയി.
നടപ്പുവര്‍ഷം അവസാനിക്കുന്നതിനു മുമ്പേ 500 ടച്ച് പോയിന്റുകള്‍ കൂടി ആരംഭിക്കുമെന്ന് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ അറിയിച്ചു. വര്‍ഷാവസാനത്തോടെ 5300 ടച്ച് പോയിന്റുകളാണ് ലക്ഷ്യം.

കമ്പനിയുടെ ഇരുചക്രവാഹനങ്ങള്‍ക്കുള്ള ഡിമാണ്ട് വര്‍ധിക്കുന്നതിനനുസരിച്ചു സെയില്‍സ്, സര്‍വീസ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ കൂടുതല്‍ അടുത്തേയ്ക്കു കൊണ്ടുവരുവാന്‍ കമ്പനി ആഗ്രഹിക്കുന്നു.

‘സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ്, സേഫ്റ്റി’ എന്നീ നാല് ‘എസ്’ സെറ്റപ്പിലാണ് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളും ആരംഭിച്ചിട്ടുള്ളതെന്ന് ഗുലേറിയ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.