റോക്കറ്റ് പോലെ മുകളിലേക്ക് ഉയരുകയാണ് ഇന്ത്യയിലെ പെട്രോള്‍ വില. അതിനാല്‍ തന്നെ പുതുതായി വാഹനം വാങ്ങാന്‍ ഒരുങ്ങുന്ന പല ആളുകളും ഇ.വിയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കാറില്‍ ഇന്ധനം അടിച്ച് ഒരു വഴിക്കായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട.തങ്ങളുടെ കാറുകളില്‍ ഹോണ്ട കണക്ട് ഉള്ള ഉപഭോക്താക്കള്‍ക്കായി ഫ്യുവല്‍ റിവാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി (HPCL) കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഈ പങ്കാളിത്തത്തിന് കീഴില്‍ ഹോണ്ടയുടെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും കൂടാതെ എച്ച്പി ഫ്യുവല്‍ സ്റ്റേഷനുകളില്‍ നിന്ന് ഇന്ധനം വാങ്ങുമ്പോള്‍ 25 ശതമാനം അധിക ഇന്ധന റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.ഹോണ്ടയില്‍ നിന്നും പ്രസ്തുത ആനുകൂല്യം നേടുന്നതിനായി ഹോണ്ട കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫ്യുവല്‍ പേ ഓപ്ഷനിലൂടെ എച്ച് പി പേ ആപ്ലിക്കേഷനായി എന്റോള്‍ ചെയ്യാം. ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് തങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്.സെപ്റ്റംബര്‍ 4 മുതല്‍ ഹോണ്ട കണക്ട് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
Content Highlights:honda partnered with-hindustan petroleum corporation
Comments are closed for this post.