ഇലക്ട്രിക്ക് വാഹനങ്ങള്‍ പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി വിപണിയില്‍ കൂടുതല്‍ പിടിമുറുക്കുന്ന കാഴ്ചകയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിമിതികളില്‍ നിന്നും രക്ഷ നേടാം എന്നതായിരുന്നു ആദ്യ കാലത്ത് ആളുകളെ ഇവി വിപണിയിലേക്ക് ആകര്‍ഷിച്ചിരുന്നതെങ്കില്‍ ഇന്ന് വാഹനങ്ങളുടെ ഡിസൈനിനും അവയുടെ വില്‍പനയില്‍ കാര്യമായ പങ്ക് വഹിക്കാനുണ്ട്. പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുക എന്നത് അതിനാല്‍ തന്നെ വാഹന നിര്‍മ്മാതാക്കള്‍ വളരെ ഗൗരവകരമായി കാണുന്ന ഒരു വസ്തുതയാണ്.
ഇപ്പോള്‍ സ്യൂട്ട്‌കേസിന്റെ രൂപത്തില്‍ കൊണ്ട് നടക്കാന്‍ കഴിയുന്ന ഫോള്‍ഡിങ് ഇലക്ട്രിക്ക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോണ്ട. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 19 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടര്‍ ഉപയോഗ ശേഷം മടക്കി വെയ്ക്കാവുന്ന രൂപത്തിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമായും നഗര യാത്രികരെ ഉദ്ദേശിച്ചാണ് പ്രസ്തുത സ്‌കൂട്ടര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
ഒഹായോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹോണ്ട എഞ്ചിനീയര്‍മാരാണ് വാഹനത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഹോണ്ടയുടെ മോട്ടോകോംപാക്‌റ്റോ ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്ഥിരമായ മാഗ്‌നെറ്റ്, ഡയറക്ട് ഡ്രൈവ് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇതിന് 490 W പവറില്‍ പരമാവധി 16 Nm torque വരെ നല്‍കാനാവും. പരമാവധി 24 കിലോമീറ്റര്‍ വേഗതയില്‍ വാഹനത്തിന് സഞ്ചരിക്കാന്‍ സാധിക്കും. ഏകദേശം മൂന്നര മണിക്കൂര്‍ സമയമാണ് വാഹനം പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ എടുക്കുന്നത്.
Content Highlights:honda motocompacto foldable electric scooter details
Comments are closed for this post.