ഇന്ത്യന്‍ ഇരുചക്ര വാഹന മാര്‍ക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കന്‍മാര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹനമാണ് ഹോണ്ടയുടെ ആക്ടിവ. ഇപ്പോള്‍ തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വിപണിയിലേക്ക് അവതരിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് കമ്പനി.രണ്ട് വേരിയന്റുകളായാണ് പ്രസ്തുത മോഡല്‍ കമ്പനി മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ആക്ടിവ ലിമിറ്റഡ് എഡിഷന്‍ ഡി.എല്‍.എക്‌സ് എന്ന മോഡലിന് 80,734 രൂപയാണ് എക്‌സ്‌ഷോറൂം വിലവരുന്നത്.
ആക്ടിവ ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് എന്ന മോഡലിന് 82,734 രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്ന സ്‌കൂട്ടറുകള്‍ പരിമിതകാലത്തേക്ക് ഹോണ്ടയുടെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും.ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറിന് രണ്ട് കളര്‍ ഓപ്ഷനുകളുണ്ട് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നിവയാണത്. ഇതിന് ഡാര്‍ക്ക് തീമും ബ്ലാക്ക് ക്രോം ഘടകങ്ങളും ഉണ്ട്, ഇത് ഒരു എച്ച്എംഎസ്‌ഐ ഉല്‍പ്പന്നത്തിന് വേണ്ടിയുള്ള ആദ്യത്തേതാണ്.
7.74 എച്ച്.പി കരുത്തില്‍ 8.90 എന്‍.എം പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 109.51സി.സി പിജിഎം-ഫൈ, 4-സ്‌ട്രോക്ക് എസ്.ഐ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 10 വര്‍ഷത്തെ വാറന്റി പാക്കേജാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഗ്ധാനം ചെയ്യുന്നത്.
Content Highlights:honda activa limited edition scooter details
Comments are closed for this post.