Home delivery service of civil ID cards resumes in Kuwait
കുവൈത്ത് സിറ്റി: സിവിൽ ഐ.ഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ഉടന്‍ പുനരാരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ നിലവിലുണ്ടായിരുന്ന സിവിൽ ഐ.ഡി കാർഡുകളുടെ ഹോം ഡെലിവറി സംവിധാനം പ്രവാസികളടക്കമുള്ളവർക്കു ഏറെ ആശ്വാസകരമായിരുന്നു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നു ഈ സേവനം താത്കാലികമായി നിർത്തലാക്കിയിരുന്നു. ഹോം ഡെലിവറി സേവനം പുനരാരംഭിക്കുന്നതോടെ വിദേശികള്‍ക്ക് അവരുടെ താമസസ്ഥലത്ത് നേരിട്ട് സിവില്‍ ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാകും.
Comments are closed for this post.