തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലീനയുടെ വീട് അടിച്ചുതകര്‍ത്തത് മകനെന്ന് പൊലിസ്. മകന്‍ നിഖിലും സുഹൃത്തും ചേര്‍ന്നാണ് വീട് അടിച്ച തകര്‍ത്തത്. നിഖിലിനെ പൂന്തുറ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സി.പി.എം പ്രവര്‍ത്തകര്‍ വീട് അടിച്ച് തകര്‍ത്തെന്നായിരുന്നു ആരോപണം.
കഴിഞ്ഞ ദിവസവം പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്തിട്ടുണ്ട്. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സി.പി.എം പാര്‍ട്ടി ഓഫിസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം. വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകത്തിന് പിന്നാലെ സി.പി.എം വ്യാപകമായി ആക്രമണം നടത്തുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
ലീനയുടെ വീട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ സന്ദര്‍ശിച്ചിരുന്നു. സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു.
Comments are closed for this post.