മക്ക: ഇരു ഹറം കാര്യാലയ വകുപ്പ് ഈ വർഷത്തെ ഹജ്ജ് സീസണിന്റെ പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചു. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുടെ സാന്നിധ്യത്തിൽ പ്രസിഡൻസി മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് ആണ് വിപുലമായ പ്രവർത്തന പദ്ധതി പ്രഖ്യാപിച്ചത്.
സഊദി വിഷൻ 2030 അടിസ്ഥാനമാക്കിയുള്ളതാണ് ഈ വർഷത്തെ ഈ വർഷത്തെ ഹജ്ജ് പദ്ധതികൾ.
ഈ വർഷത്തെ ഹജ്ജ് സീസണിലെ പ്രവർത്തന പദ്ധതി പ്രസിഡൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്, കൊറോണ മഹാമാരി അവസാനിച്ച ശേഷം ദശലക്ഷക്കണക്കിന് ഹജ്ജ് തീർഥാടകർ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഭരണകൂടം തയ്യാറാക്കിയ സേവനങ്ങളുടെ സംയോജിത സംവിധാനം അനുസരിച്ച് ആയിരിക്കും ഹാജിമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിലുള്ള സർക്കാരിന്റെ നിർദ്ദേശങ്ങളാൽ രൂപപ്പെടുത്തിയ മികച്ച വിജയങ്ങളുടെയും ദീർഘകാല നേട്ടങ്ങളുടെയും വിപുലീകരണമാണ് പദ്ധതിയെന്നും അൽ സുദൈസ് പറഞ്ഞു.
സന്നദ്ധപ്രവർത്തനത്തിനും ഹാജിമാരുടെ സഹായത്തിനുമായി ഈ ഹജ്ജ് സീസണിൽ പത്ത് മേഖലകളിലായി 8,000-ലധികം സന്നദ്ധസേവക അവസരങ്ങളും 200,000-ലധികം സന്നദ്ധസേവന സമയങ്ങളും ഒരുക്കിയയതായി അദ്ദേഹം പറഞ്ഞു. 49 സ്റ്റേഷനുകളിലായി 51 അന്താരാഷ്ട്ര ഭാഷകളിൽ തീർഥാടകർക്ക് സഹായകമായി വിവർത്തന സേവനങ്ങളും സ്ഥലപരമായ മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കും.
Comments are closed for this post.