2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹോളിഡേ സ്വാപ്പ് ദുബൈയിൽ ആസ്ഥാനം തുറക്കുന്നു; 500-ലേറെ തൊഴിലവസരം

ഹോളിഡേ സ്വാപ്പ് ദുബൈയിൽ ആസ്ഥാനം തുറക്കുന്നു; 500-ലേറെ തൊഴിലവസരം

ദുബൈ: അവധിക്കാല എക്‌സ്‌ചേഞ്ച്, ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഹോളിഡേ സ്വാപ്പ് ദുബൈയിലേക്ക് ചേക്കേറുന്നു. ഹോളിഡേ സ്വാപ്പിന്റെ ആഗോള ആസ്ഥാനമാണ് ദുബൈ ഇന്റർനെറ്റ് സിറ്റിയിൽ സ്ഥാപിക്കുന്നത്. ഒരു ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളുള്ള സ്ഥാപനം ദുബൈയിൽ സ്ഥാപിക്കുന്നതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാർക്ക് ഉൾപ്പെടെ 500 പേർക്ക് ജോലി നൽകും.

കമ്മ്യൂണിറ്റി അധിഷ്‌ഠിത ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വീടുകളോ വാടക വീടുകളോ പരസ്പരം മാറാൻ സാധിക്കും. പ്രത്യേകം ചിലവുകൾ ഇല്ലാതെയോ ചുരുങ്ങുയ ചിലവിലോ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. യുഎഇ ഉൾപ്പെടെ 185 രാജ്യങ്ങളിലായി 120,000-ലധികം ലിസ്റ്റുചെയ്ത പ്രോപ്പർട്ടികൾ ഹോളിഡേ സ്വാപ്പിന് ഉണ്ട്. യുഎഇയിൽ ഏകദേശം 1,200 ലിസ്റ്റിംഗുകൾ കമ്പനിക്ക് ഉണ്ട്. 2023-ന്റെ അവസാനത്തോടെ അതിന്റെ ലിസ്റ്റിംഗുകൾ 400,000 പ്രോപ്പർട്ടികളായി വികസിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

ലോകമെമ്പാടുമുള്ള ബിസിനസുകളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക മന്ത്രാലയത്തിന്റെ നെക്സ്റ്റ് ജെൻഎഫ്ഡിഐ പ്രോഗ്രാമിന്റെ (NextGenFDI programme) ഭാഗമായാണ് ഹോളിഡേ സ്വാപ്പ് യുഎഇയിലെത്തുന്നത്.

നെക്സ്റ്റ്‌ജെൻഎഫ്ഡിഐ സംരംഭത്തിന്റെ ഭാഗമായി ഒമ്പത് പുതിയ ആഗോള കമ്പനികളാണ് ദുബൈയിലേക്ക് എത്തിയത്. ഈ കമ്പനികൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഏകദേശം 500 മില്യൺ ഡോളർ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലകളിലെ നൂതന സാങ്കേതിക ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 300 ഡിജിറ്റൽ കമ്പനികളെ ദുബൈ ഇന്റർനെറ്റ് സിറ്റിയിലേക്ക് എത്തിക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.