2023 March 31 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലോകകപ്പ് ഹോക്കി ഫൈനല്‍ ഇന്ന്; കിരീടത്തിനായി ജര്‍മനിയും ബെല്‍ജിയവും ഏറ്റുമുട്ടും

 

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയുടെ കിരീടപ്പോരാട്ടം ഇന്ന്. യൂറോപ്യന്‍ ശക്തികളായ ബെല്‍ജിയവും ജര്‍മനിയും തമ്മിലാണ് ഇന്ന് രാത്രി ഏഴിന് ഒഡിഷയിലെ കലിങ്ക സ്‌റ്റേഡിയത്തില്‍ കിരീടത്തിനായി പോരാടുന്നത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ 43ന് ആസ്േ്രതലിയയെ തോല്‍പിച്ചാണ് ജര്‍മനി ഫൈനലിലെത്തിയത്. നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു ബെല്‍ജിയത്തിന്റെ ഫൈനല്‍ പ്രവേശനം. അഞ്ച് മത്സരം കളിച്ച ബെല്‍ജിയം നാലിലും ജയം സ്വന്തമാക്കിയാണ് ഫൈനലിലെത്തിയിരിക്കുന്നത്. ബെല്‍ജിയത്തിന്റെ ഒരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. ഫൈനല്‍വരെയുള്ള മത്സരത്തില്‍ 21 ഗോളുകളാണ് ബെല്‍ജിയം എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം 27 ഗോളുകള്‍ എതിര്‍ പോസ്റ്റിലെത്തിക്കാന്‍ ജര്‍മനിക്കും കഴിഞ്ഞു. 2018 ല്‍ ഭൂവനേശ്വറില്‍ നടന്ന ഹോക്കി ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ബെല്‍ജിയം അതേ ഗ്രൗണ്ടില്‍ രണ്ടാം ലോകകിരീടം തേടി ഇന്ന് ജര്‍മനിക്കെതിരേ കൊമ്പുകോര്‍ക്കുമ്പോള്‍ 2002, 2006 വര്‍ഷങ്ങളില്‍ ലോക ഹോക്കി കിരീടം ചൂടിയ ജര്‍മനി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് കലിങ്ക സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.