2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏഷ്യാ കപ്പ് ഹോക്കി; ഇന്ത്യ പുറത്ത്

ജക്കാര്‍ത്ത; ഏഷ്യാ കപ്പ് ഹോക്കിയില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. ഇന്നലെ സൂപ്പര്‍ 4 ഗ്രൂപ്പ്ഘട്ടത്തിലെ അവസാനത്തെയും നിര്‍ണായകവുമായ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 44ന്റെ സമനില വഴങ്ങിയതോടെയാണ് ഇന്ത്യ പുറത്തേക്കുള്ള വഴികണ്ടത്. എതിര്‍ ടീമിനെതിരേ ജയം അനിവാര്യമായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ നിരാശ. അതേസമയം, സമനില കണ്ടെത്തിയ ദക്ഷിണ കൊറിയ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. കൊറിയക്കും ഇന്ത്യക്കും അഞ്ച് പോയിന്റുണ്ടെങ്കിലും ഒരു ഗോളിന്റെ മുന്‍തൂക്കമാണ് കൊറിയയ്ക്ക് തുണയായത്. ജപ്പാനെ 50ന് പരാജയപ്പെടുത്തിയ മലേഷ്യയാണ് ഫൈനലില്‍ കൊറിയയുടെ എതിരാളി.
ഇന്ത്യക്കു വേണ്ടി നീലം സഞ്ജീപ് ക്‌സെസ്, ദിപ്‌സന്‍ തിര്‍ക്കി, ഷേഷേ ഗൗഡ, മാരീശ്വരന്‍ ശക്തിവേല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഇന്ന് മൂന്നാം സ്ഥാനത്തിനായി ഇന്ത്യ ജപ്പാനെ നേരിടും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.