ഖത്തറില്‍ വര്‍ദ്ധിച്ചു വരുന്ന ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ക്കെതിരെ പൊതു മുന്നറിയിപ്പ് നല്‍കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച് എം സി ).പരിചിതമല്ലാത്ത സന്ദേശങ്ങളിലൂടെ വരുന്ന ലിങ്കുകള്‍ വഴിയാണ് തട്ടിപ്പ് നടക്കുന്നത്.
രാജ്യത്തെ പൊതുജനങ്ങളോടും താമസക്കാരോടും ജാഗ്രത പാലിക്കാനും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാനും എച്ച്.എം.സി അഭ്യര്‍ത്ഥിച്ചു.
പ്രസ്തുത സന്ദേശങ്ങളില്‍ രോഗികളുടെ വ്യക്തിഗത വിവരങ്ങളോ ആരോഗ്യ കാര്‍ഡോ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള വ്യാജ ലിങ്കുകള്‍ ഉണ്ടായിരിക്കാമെന്നും എച്ച്.എം.സി ട്വീറ്റ് ചെയ്തു.രാജ്യത്ത് ഹെല്‍ത്ത് കാര്‍ഡ് വിവരങ്ങള്‍ പുതുക്കുന്നതിനായി ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലായ ഹുക്കോമി വഴിയാണ് അപേക്ഷിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
تنويه
— مؤسسة حمد الطبية (@HMC_Qatar) September 3, 2023
يرجى من جميع المراجعين عدم فتح الرسائل النصية الهاتفية غير الموثوقة والتي تشمل روابط وهمية ومشبوهة لتجديد بياناتك أو بطاقتك الصحية.
وننوه بأن تجديد البطاقة الصحية يتم من خلال رساله نصية من مؤسسة حمد الطبية *تتضمن* الرابط الالكتروني الرسمي أدناه: https://t.co/ehP5WJ2ZIE pic.twitter.com/9expzgy9Xh
Content Highlights:hmc warns public against health card renewal scams
Comments are closed for this post.