ഹൈദരാബാദ്: ഹോംവര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചുവയസ്സുകാരനായ വിദ്യാര്‍ഥി മരിച്ചു. രാമന്തപൂര്‍ വിവേക് നഗറിലെ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിലാണത്രെ കുട്ടിയെ അധ്യാപകന്‍ മര്‍ദ്ദിച്ചത്. സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നു. അടിയേറ്റ കുഞ്ഞ് സ്‌കൂളില്‍ കുഴഞ്ഞുവീണു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments are closed for this post.