
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തത് ചരിത്രപരമായ തെറ്റ് തിരുത്തലാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. ഡല്‍ഹിയില്‍ രാമ ജന്മഭൂമി മന്ദിര്‍ നിധി സമര്പ്പണ് അഭിയാന് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ബാബറിനെപ്പോലുള്ള വിദേശ അധിനിവേശക്കാര്‍ ഇന്ത്യയിലേക്ക് കടന്നുവന്നപ്പോള്‍, എന്തുകൊണ്ട് തകര്‍ക്കാന്‍ വേണ്ടി രാമക്ഷേത്രം തെരഞ്ഞെടുത്തു? കാരണം, അവര്ക്കറഇയാം രാജ്യത്തിന്റെ ആത്മാവ് കിടക്കുന്നത് രാമക്ഷേത്രത്തിലാണെന്ന്. അവര്‍ അവിടെ വിവാദ നിര്‍മാണം നടത്തി. അതൊരു പള്ളിയായിരുന്നില്ല. നിസ്കാരം നടക്കാത്ത സ്ഥലം പള്ളിയല്ല. 1992 ഡിസംബര്‍ ആറിന് ആ ചരിത്ര തെറ്റ് തിരുത്തി’- പ്രകാശ് ജാവദേകര്‍ പറഞ്ഞു.
Correction | #WATCH | When foreign invaders like Babur came to India, why did they choose Ram temple for demolition? Because they knew that the soul of the country resides in Ram temple… On Dec 6, 1992, a historical mistake ended: Union Minister Prakash Javadekar in Delhi pic.twitter.com/0mvj9zq0Qq
— ANI (@ANI) January 24, 2021
‘1992 ഡിസംബര്‍ ആറിന് ചരിത്ര സൃഷ്ടിക്കുമ്പോള്‍ ഞാന്‍ സാക്ഷിയായിരുന്നു. ഞാന്‍ ആ സമയത്ത് ഭാരതീയ യുവ മോര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഞാനൊരു കര്‍സേവക് ആയി അയോധ്യയിലുണ്ടായിരുന്നു, ലക്ഷക്കണക്കിന് കര്‍സേവകര്‍ക്കൊപ്പം. തലേരാത്രി ഞങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ മൂന്ന് താഴികക്കുടങ്ങള്‍ കാണാമായിരുന്നു. അടുത്തദിവസം, ആ ചരിത്ര തെറ്റ് തിരുത്തുന്നത് രാജ്യ കണ്ടു’- പ്രകാശ് ജാവദേകര്‍ പറഞ്ഞു.
സ്ഥലപ്പേര് മാറ്റുന്നതിനെയും പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു. രാജ്യത്തിന്റെ സ്വാഭിമാനത്തിന്റെ ഭാഗമാണ് പേരുമാറ്റലെന്ന് മന്ത്രി പറഞ്ഞു.