2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുംബൈ ടിസ്സിൽ എം എസ്‌ എഫ് മുന്നണിക്ക് ചരിത്ര വിജയം

മുംബൈ ടിസ്സിൽ എം എസ്‌ എഫ് മുന്നണിക്ക് ചരിത്ര വിജയം

മുംബൈ : മുംബൈയിലെ പ്രസിദ്ധമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ് ) യൂണിയൻ തിരഞ്ഞെടുപ്പിൽ അംബേദ്‌കർ സ്റ്റുഡന്റ് അസോസിയേഷൻ (എ എസ എ ) എം എസ്‌ എഫ് മുന്നണിക്ക് ചരിത്ര വിജയം .ഏഴിൽ അഞ്ചു സീറ്റ് നേടിയാണ് യൂണിയൻ പിടിച്ചെടുത്തത് .എ എസ്‌ എ യുടെ അതുൽ രവീന്ദ്ര പട്ടേൽ ആണ് പ്രസിഡന്റ് അഫ്‌റാഹ ഖനം ജനറൽ സെക്രട്ടറിയും എം എസ്‌ എഫ് പ്രധിനിധി മുഹമ്മദ് റാഫി ഖാൻ ലിറ്റററി സെക്രട്ടറിയുമായി വിജയിച്ചു . അതിനു പുറമെ രണ്ടു സ്കൂൾ സെക്രട്ടറി പോസ്റ്റിലേക്കും എം എസ്‌ എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു .

വളരെ വാശിയേറിയ തെരഞ്ഞടുപ്പിൽ മിന്നുന്ന ജയമാണ് എം എസ്‌ എഫ് മുന്നണി നേടിയത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പ‌സാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് . ന്യൂനപക്ഷ ദളിത് പിന്നോക്ക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച സ്വീകാര്യതെയും അംഗീകരവുമാണ് ഈ വിജയമെന്നും ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് വലിയ ഊർജ്ജമാണ് ഇത്തരം വിജയങ്ങളെന്ന് എം എസ്‌ എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അഭിപ്രായപ്പെട്ടു .

മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു . എം എസ്‌ എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു , മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എഛ് അബ്ദുറഹ്മാൻ , ട്രഷറർ ഡോ സി എഛ് ഇബ്രാഹീം കുട്ടി , സെക്രട്ടറി മൊയ്‌ദുണ്ണി ,എം എസ്‌ എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫർഹാത്ത്‌ ഷെയ്ഖ് എം എസ്‌ എഫ് ടിസ്സ് ഭാരവാഹികളായ മുഹമ്മദ് ഡാനിഷ് , അമീർ അലി ,ജിഫ്‌സ ഫാത്തിമ ,നഷാ മുനീർ , സൈനബ് , ഫായിസ് ,അമീർ അലി ,റാഷിദ് , ഇർഫാനാ ഇസത്ത്‌ തുടങ്ങിയവർ നേതൃത്വം നൽകി.

എം എസ്‌ എഫിന്റെ പ്രവർത്തനങ്ങൾ വിവിധ ക്യാമ്പസുകളിൽ സജീവമാകുന്ന ഈ സാഹചര്യത്തിൽ വിറളി പൂണ്ട് ഉത്തരാഖണ്ട്‌ സർവകലാശാല അടക്കം പല ക്യാമ്പസുകളിൽ സംഘ് പരിവാർ അക്രമം അഴിച്ചു വിടുകയാണ് . വരും മാസങ്ങളിൽ വിവിധ ക്യാമ്പസുകളിൽ നടക്കുന്ന ഇലെക്ഷനിൽ എം എസ്‌ എഫ് മത്സരിക്കുമെന്ന് എം എസ്‌ എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ്‌ എഛ് മുഹമ്മദ് അർഷാദ് എന്നിവർ അറിയിച്ചു .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.