2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരത്ത് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജാണ് മരിച്ചത്.സംഭവത്തില്‍ രാജിന്റെ സഹോദരന്‍ ബിനു കസ്റ്റഡിയില്‍.

മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ തിരുവല്ലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്.

ഇന്ന് രാവിലെയാണ് അനുജനെ കൊന്നു കൂഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു കുറ്റസമ്മതമൊഴി. ഇതനുസരിച്ച് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് ഒടുവില്‍ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.