കാണ്‍പൂര്‍: എല്ലാ ഹിന്ദു സ്ത്രീകളും നാലു മക്കളെ പ്രസവിക്കണമെന്നും അതില്‍ രണ്ടുപേരെ ആര്‍.എസ്.എസിന് നല്‍കണമെന്നും ഹിന്ദുത്വ നേതാവ് സാധ്വി ഋതംബര. അതിലൂടെ ഇന്ത്യ എത്രയും വേഗം ഹിന്ദു രാഷ്ട്രമായി മാറുമെന്നും നിരാല നഗറില്‍ നടന്ന രാം മഹോത്സവ് പരിപാടിയില്‍ ഋതംബര പറഞ്ഞു. മക്കളെ വി.എച്ച്.പി പ്രവര്‍ത്തകരാക്കണം. അങ്ങനെയാണെങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം. അത് ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും രാജ്യത്ത് ജനസംഖ്യ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നെങ്കില്‍ പുരോഗനമുണ്ടാകില്ലൈന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പുരോഗതിയില്‍ അസൂയ പൂണ്ടവരാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ അക്രമം നടത്തിയതെന്നും ഇവര്‍ ആരോപിച്ചു.
രാമക്ഷേത്ര പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഋതംബര വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ സ്ഥാപക നേതാവാണ്.
Comments are closed for this post.