
ധാക്ക: ബംഗ്ലദേശിലെ ജനൈദയില് കഴിഞ്ഞ ദിവസം പൂജാരി കഴുത്തറുത്തു കൊന്നതിന് പിന്നാലെ മറ്റൊരു പൂജാരിക്കും കുത്തേറ്റു. സത്ഹിര ജില്ലയിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രത്തിലെ പൂജാരി ബാബാ സിന്ദു റോയി(48) ക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരുക്കേറ്റ പൂജാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറത്തും നെഞ്ചിലും ആഴത്തില്‍ മുറവേറ്റിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ധാക്കയില്‍ ഐ.എസ് ഭീകരാക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് പൂജാരിക്കു നേരെ ആക്രമണമുണ്ടായത്. എട്ടോളം പേര് രാത്രിയില്‍ വീടിന്റെ വാതിലില്‍ മുട്ടുകയും കതക് തുറന്ന ഉടന്‍ തന്നെ വീട്ടിലേക്ക് തള്ളിക്കയറി പൂജാരിയെ ആക്രമിച്ച ശേഷം രക്ഷപ്പെടുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച്ച രാവിലെയാണ് ജനൈദ ജില്ലയിലെ ഹിന്ദുപൂജാരിയെ ബൈക്കിലെത്തിയ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തിയത്.