2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അമിത് ഷായേക്കാള്‍ സ്ഥാനം ഹിമാന്ത ശര്‍മയ്ക്ക്: രാം മാധവ്

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം ധനമന്ത്രി ഹിമാന്ത ബിസ്വ ശര്‍മയുടെ സ്ഥാനം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേക്കാള്‍ മുകളിലാണെന്ന് ബി.ജെ.പി നേതാവ് രാം മാധവ്. രാജ്യത്തെ ബി ജെ പിയുടെ മുഴുവന്‍ തിരഞ്ഞെടുപ്പു ചുമതലയുള്ള അമിത് ഷാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 25 സീറ്റുകളുടെ ചുമതലയുള്ള ഹിമാന്ത മത്സരിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായേക്കാള്‍ ജോലിഭാരം ഹിമാന്തയ്ക്കുണ്ട്. അദ്ദേഹത്തിന് ആറു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുണ്ട്. മാത്രമല്ല, മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത് ഹിമാന്തയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടിയുള്ള വലിയ പ്രചാരണത്തിന് അദ്ദേഹത്തിന്റെ ഊര്‍ജവും സമയവും ഞങ്ങള്‍ക്ക് ആവശ്യമുണ്ട് രാം മാധവ് കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.