യു.എ.ഇ: താപനില വലിയ തോതില്‍ ഉയരുന്ന യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വേനലിലെ ഏറ്റവും ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടിരുന്നു. 50.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ അബുദബിയിലെ ബദാ ദഫാസില്‍ മേഖലയിലാണ് യു.എ.ഇയില്‍ ഈ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു ഇവിടെ റെക്കോഡ് താപനില രേഖപ്പെടുത്തിയത്.
രാജ്യത്തെ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം താപനില ഉയരുന്ന സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലിനെകുറിച്ചും അധികൃതര്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ധരിച്ച് സൂര്യപ്രകാശത്തില്‍ നിന്നും പരിരക്ഷ നേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
Content Highlights:highest temperature In Uae
Comments are closed for this post.