2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘അവളെ വിവാഹം ചെയ്യാമോയെന്ന് പീഡനക്കേസ് പ്രതിയോട് ചോദിച്ചിട്ടില്ല’; തെറ്റായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: പീഡനക്കേസില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമോയെന്ന് പ്രതിയോട് ചോദിച്ചെന്ന തരത്തില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. സ്ത്രീകളോട് അതീവ ബഹുമാനത്തോടെയാണ് സുപ്രിംകോടതി എപ്പോഴും പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോ’ എന്നാണ് ചോദിച്ചത്. വിവാദ പരാമര്‍ശത്തെപ്പറ്റി അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ഒന്നിന്, മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് ചവാന്‍ എന്നയാളുടെ ജാമ്യ ഹരജി പരിഗണിക്കവെയാണ് വിവാദ പരാമര്‍ശമുണ്ടായത്.

‘നിങ്ങള്‍ക്ക് കല്യാണം കഴിക്കണമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അല്ലെങ്കില്‍, നിങ്ങളുടെ ജോലി പോവും. ജയിലിലും പോകേണ്ടിവരും. നിങ്ങളൊരു പെണ്‍കുട്ടിയെ അപമാനിച്ചു, ബലാത്സംഗം ചെയ്തു. ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല. പിന്നീട് നിങ്ങള്‍ പറഞ്ഞേക്കാം, ഞങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്ന്’- ഇതായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. മോഹിത് ചവാന്റെ അഭിഭാഷകനോടായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.