2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വിരാട് കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പണംവാരുന്ന ഏഷ്യന്‍ താരം; ലോകത്ത് ഒന്നാമനായി ക്രിസ്റ്റ്യാനോ

ലണ്ടന്‍: സ്‌പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പണംവാരുന്ന ഏഷ്യന്‍ താരമായി വിരാട് കോഹ്‌ലി. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാമിന്റെ പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് പ്ലാറ്റ്‌ഫോമായ ഹോപ്പെര്‍ എച്ച്.ക്യു ആണ് 2022ലെ പണംകൊയ്യും താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കായിക താരങ്ങളും സിനിമാ താരങ്ങളുമാണ് പട്ടികയില്‍ മുന്നില്‍.

ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവുമധികം സമ്പാദിക്കുന്നവരില്‍ ലോകത്ത് 14ാമനാണ് കോഹ്‌ലി. ലക്ഷക്കണക്കിന് ആരാധകരുള്ള കോഹ്‌ലിക്ക് ഒരു പോസറ്റിന് 1,088,000 ഡോളറാണ് ലഭിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം ആരാധകരും ഫാന്‍ ഫോളോവേഴ്‌സുമുള്ള പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റയിലും പണംവാരും താരം. ഒരു പോസ്റ്റിന് 23,97,000 ഡോളറാണ് ലഭിക്കുന്നത്.

കിലീ ജെന്നറാണ് ക്രിസ്റ്റ്യാനോയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്ത്. വനിതകളില്‍ കിലീ ജെന്നറാണ് ലോകത്ത് ഒന്നാമത്. 365 ദശലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവരെ ഫോളോ ചെയ്യുന്നു. 1,835,000 ഡോളറാണ് ഒറ്റ പോസ്റ്റിലൂടെ ഇവര്‍ സമ്പാദിക്കുന്നത്.

അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സി മൂന്നാംസ്ഥാനത്തുണ്ട്. 362 ദശലക്ഷം ഫോളോവേഴ്‌സുള്ള മെസ്സിക്ക് ഒറ്റ പോസ്റ്റിലൂടെ 1,777,000 ഡോളര്‍ ലഭിക്കും.

അമേരിക്കന്‍ ഗായിക സെലീന ഗോമസ് ആണ് നാലാംസ്ഥാനത്ത്. ഡ്വെയ്ന്‍ ജോണ്‍സണ്‍, കിം കര്‍ദാഷിയന്‍, ആരിയാന ഗ്രാന്‍ഡെ, ബിയോണ്‍സ്, ഗ്ലോ കര്‍ദാഷിയന്‍, കെന്‍ഡല്‍ ജെന്നര്‍ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍. ഇന്ത്യയില്‍ നിന്നുള്ള പ്രിയങ്ക ചോപ്ര 27ാം സ്ഥാനത്തുണ്ട്. 432,000 ഡോളറാണ് പ്രിയങ്കയ്ക്ക് ഒരു പോസ്റ്റിലൂടെ ലഭിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.