അവധിക്കാല-ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന പ്രവാസികളപടെ യാത്രാ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍. അവധി സീസണുകളില്‍ വിമാന കമ്പനികള്‍ യാത്രക്കാരില്‍ നിന്നും വന്‍തുക ഈടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍.പ്രവാസികളുടെ വലിയ തലവേദനകളിലൊന്നായ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല അവലോകനയോഗം ചേര്‍ന്നിട്ടുണ്ട്.
സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്തുന്നതിന് ന്യായമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ നേരത്തെ തുക വകയിരുത്തിയിരുന്നു.ഇതിന് തുടര്‍ച്ചയെന്ന നിലയിലാണ് അവലോകന യോഗം ചേര്‍ന്നത്.
ഓണ്‍ലൈനായി സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വന്ത് സിന്‍ഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സിയാല്‍ എം.ഡി. എസ്. സുഹാസ്, കിയാല്‍ എം.ഡി ദിനേഷ് കുമാര്‍, നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവര്‍ പങ്കെടുത്തു.ഇന്ത്യയില്‍ നിന്നുളള വിമാനങ്ങളുടെ ടിക്കറ്റ് നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ലഭിക്കുമോ എന്നറിയാനായി, വിമാന കമ്പനികളുമായി ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Comments are closed for this post.