2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇ.പി ജയരാജന്റെ ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അന്വേഷണ സാധ്യതയില്ലെങ്കില്‍ കേസ് അവസാനിപ്പിക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി ബന്ധുവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ജയരാജനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

സുധീര്‍നമ്പ്യാര്‍ രണ്ടാംപ്രതിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്. ജയരാജന്‍ പദവി ദുരുപയോഗം ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേസില്‍ തുടര്‍നടപടി എങ്ങനെയായിരിക്കണമെന്ന് പൂര്‍ണമായും വിജിലന്‍സിന് തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.


 

 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.