2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തെളിവ് എവിടെ?; നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡയോട് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍

തെളിവ് എവിടെ?; നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡയോട് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍

ന്യൂഡല്‍ഹി: ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു വ്യക്തമാക്കന്ന തെളിവുകള്‍ എവിടെയെന്ന് കാനഡയോട് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍.

ജൂണില്‍ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെ പിന്തുണയ്ക്കാന്‍ കാനഡയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ദി ഗ്ലോബ് ആന്‍ഡ് മെയിലിനോട് പറഞ്ഞു. അന്വേഷണത്തില്‍ അവരെ സഹായിക്കുന്നതിനു പ്രസക്തമായ വിവരങ്ങളൊന്നും ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നില്‍ ഇന്ത്യയോ ഇന്ത്യന്‍ ഏജന്റുമാരോ ആണെന്നാണ് കാനഡയുടെ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതെന്നും സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. തന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ തനിക്ക് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍.സി.എം.പി) സുരക്ഷാ സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും അഭിമുഖത്തിനിടെ സഞ്ജയ് കുമാര്‍ പറഞ്ഞു.

   

ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികള്‍ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിന്‍വലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്ന് 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.