കൊച്ചി: റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പേര് മാറ്റി ‘കെ റോഡ്’ എന്നാക്കണോ എന്നു സര്‍ക്കാരിനോട് ഹൈക്കോടതിയുടെ പരിഹാസ ചോദ്യം. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യം.
നല്ല റോഡ് ഒരു പൗരന്റെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കേരളത്തില്‍ എല്ലായിടങ്ങളിലും പെയ്യുന്നത് ഒരുപോലെയാണ്. പിന്നെങ്ങനെയാണ് ചില സ്ഥലങ്ങളിലെ മാത്രം റോഡ് തകരുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കണം. എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദിനം പ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Comments are closed for this post.