2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി

നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം നല്‍കി

 

കൊച്ചി: കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. കിഫ്ബിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫെമ ലംഘനം പരിശോധിക്കേണ്ടത് ഇഡി അല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ഇഡിയുടെ സമന്‍സ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കിഫ്ബി ഉയര്‍ത്തിയത്. ഇഡിയല്ല, റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടെന്നും കിഫ്ബി ഹൈക്കോടതിയില്‍ വാദിച്ചു.

മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിയെയാണ് കിഫ്ബിയും സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

   

തുടര്‍ച്ചയായി എന്തുകൊണ്ടാണ് സമന്‍സ് അയക്കുന്നതെ്‌ന് കോടതി ഇഡിയോട് വാക്കാല്‍ ചോദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹരജി സെപ്റ്റംബര്‍ 2ന് പരിഗണിക്കാന്‍ മാറ്റി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.